ചെന്നൈ: വമ്പൻ വിജയത്തിന് ശേഷം ആമസോൺ പ്രൈമിലൂടെ (Amazon) രണ്ടാമത്തെ സീസണുമായി റിലീസിന് തയ്യാറെടുക്കുകയാണ് 'ദി ഫാമിലി മാൻ 2' എന്ന വെബ് സീരീസ്. ആദ്യ സീസണിന് മികച്ച പ്രതികരണം തന്നെയായിരുന്നു. എന്നാൽ 'ദി ഫാമിലി മാൻ 2' എന്ന വെബ് സീരീസിൽ തമിഴ് സംസാരിക്കുന്നവരെല്ലാം തീവ്രവാദികളാണെന്ന് ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്ന വാദവുമായി തമിഴ്നാട് സർക്കാർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നു.
ശ്രീലങ്കയിലെ എൽ ടി ടി തമിഴരുടെ ചരിത്രപരമായ പോരാട്ടത്തെ അപകീർത്തിപ്പെടുത്തുകയും വളച്ചൊടിക്കുകയും ചെയ്യുകയാണ് ഈ സീരീസിന്റെ ട്രെയിലറിലൂടെ കാണിക്കുന്നതെന്നും. അതിനാൽ ഇതിന്റെ റിലീസ് വിലക്കണമെന്ന ആവശ്യവുമായി തമിഴ്നാട് ഐടി വകുപ്പ് മന്ത്രി ടി മനോ തങ്കരാജ് കേന്ദ്രസർക്കാരിന് കത്തയച്ചിട്ടുണ്ട്.
ALSO READ : ഫഹദ് ഫാസിലിനെ തനിക്ക് ഏറെ ഇഷ്ടം, വെളിപ്പെടുത്തലുമായി ബോളിവുഡ് നടന് വിക്കി കൗശല്‍
ഈ സീരീസിലൂടെ കാണിക്കുന്ന ആശയം തീർച്ചയായും തമിഴ്നാടിന്റെ സാമൂഹിക അന്തരീക്ഷത്തെ വ്രണപ്പെടുത്തുമെന്നും തമിഴ്വംശജരെ അപമാനിക്കുന്ന തരത്തിലാവുമെന്നും സർക്കാരിന് ആശങ്കയുണ്ട്.
ALSO READ : ഫാൻസിനെ നിരാശപ്പെടുത്തിയ മോഹൻ കുമാർ: ഒരു ഫീൽഗുഡ് ചിത്രം മാത്രം
ഇൻവെസ്റ്റിഗേറ്റീവ്- ത്രില്ലർ സ്വഭാവമുളള ഹിന്ദി ഭാഷയിൽ ഇറങ്ങിയ വെബ് സീരീസാണ് ദി ഫാമിലി മാൻ. മനോജ് ബാജ്പേയി, പ്രിയാമണി, സാമന്ത അക്കിനേനി, ഷരീബ് ഹാഷ്മി തുടങ്ങി നിരവധി താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. മാത്രമല്ല ആദ്യ സീസണിൽ മലയാളികളുടെ പ്രിയപ്പെട്ട താരം നീരജ് മാധവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...