അബുദാബി: ജൂലൈ ഒന്ന് മുതൽ ക്വാറൻൈൻ (Quarantine) ഒഴിവാക്കാനൊരുങ്ങി അബുദാബി (Abu Dhabi). ടൂറിസം, വ്യോമയാന മേഖലകളുടെ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് അധികൃതരുടെ നീക്കം. നിലവിൽ ഗ്രീൻ പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് അബുദാബിയിൽ ക്വാറന്റൈൻ ആവശ്യമില്ല.
റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് അബുദാബിയിൽ 10 ദിവസം നിർബന്ധിത ക്വാറന്റൈൻ നിലവിലുണ്ട്. അതേസമയം, സൗദി അറേബ്യയിൽ കൊവിഡ് വാക്സിൻ (Vaccine) സ്വീകരിച്ചവർക്ക് ക്വാറന്റൈൻ ഒഴിവാക്കി. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കണം. സൗദി ആരോഗ്യ മന്ത്രാലയം അനുമതി നൽകിയിരിക്കുന്ന നാല് വാക്സിനുകളിൽ ഏതെങ്കിലും സ്വീകരിച്ചവർക്കാണ് ക്വാറന്റൈൻ ഒഴിവാക്കിയിരിക്കുന്നത്.
ഫൈസർ, കൊവിഷീൽഡ്, മോഡേണ, ജോൺസൺ ആന്റ് ജോൺസൺ എന്നീ നാല് വാക്സിനുകൾക്കാണ് സൗദി (Saudi Arabia) അനുമതി നൽകിയിരിക്കുന്നത്. വാക്സിൻ സ്വീകരിക്കാത്തവർ ഏഴ് ദിവസം നിർബന്ധിത ക്വാറന്റൈനിൽ കഴിയണം. നിലവിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് സൗദി അറേബ്യയിലേക്കുള്ള യാത്രാവിലക്ക് തുടരുകയാണ്. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് മറ്റേതെങ്കിലും രാജ്യത്ത് ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം മാത്രമേ സൗദിയിലേക്ക് പ്രവേശിക്കാൻ സാധിക്കൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...