Tel Aviv : ഹമാസിന്റെ (Hamas) ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഇസ്രായേലിൽ (Israel) ഉള്ള പ്രവാസികൾക്ക് ജാഗ്രത നിർദേശവും ഇന്ത്യൻ എംബസി (Indian Embassy). ഹമാസിന്റെ ആക്രമണം നടത്തുന്ന സ്ഥലങ്ങളിൽ പാർക്കുന്നവർ പ്രദേശിക ഭരണകൂടം നിർദേശിക്കുന്ന സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണമെന്നാണ് എംബസി അറിയിച്ചിരിക്കുന്നത്.
ട്വിറ്റിറിലൂടെയാണ് എംബസി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മലായലം ഇംഗ്ലീഷ്, തെലുങ്ക് കന്നഡാ ഭാക്ഷകളിലാണ് ജാഗ്രത നിർദേശ ഇന്ത്യൻ എംബസിയുടെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്നത്.
*IMPORTANT ADVISORY FOR INDIAN NATIONALS IN ISRAEL*
For details visit-
Israel Home Front Command website: https://t.co/Sk8uu2Mrd4Preparedness brochure:https://t.co/fMhSNQFqoI pic.twitter.com/0FRaIx2cl5
— India in Israel (@indemtel) May 12, 2021
ALSO READ : ഇസ്രായേൽ-ഗാസ സംഘർഷം: ഒരിക്കലും മായാത്ത ചോര പാടുകൾ
നിലവിൽ ഇസ്രായേലിൽ സാഹചര്യം അനുസരിച്ച് എല്ലാവരും പ്രദേശിക ഭരണകൂടം നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും അനാവശ്യമായി പുറത്ത് ഇറങ്ങി നടക്കരുത്. ഇസ്രായേൽ ഭരണകൂടം സൗകര്യപ്പെടുത്തി നൽകിയിരിക്കുന്ന സുരക്ഷിത കേന്ദ്രത്തിന്റെ സമീപത്ത് തന്നെ തമസിക്കണമെന്നാണ് എംബസിയുടെ നിർദേശം.
ഏതെങ്കിലും തലത്തിലുള്ള അടിയന്തര ഘട്ടങ്ങളുണ്ടായാൽ +972549444120 എന്ന നമ്പറിലേക്ക് വിളിക്കേണ്ടതാണ്. അല്ലാത്തപക്ഷം conx1.telaviv@mea.gov.in എന്ന മെയിൽ ഐഡിയിലേക്ക് സന്ദേശം അയക്കാനുമാണ് അറിയിച്ചിരിക്കുന്നത്.
ALSO READ : Israel വ്യോമാക്രമണത്തിൽ ഹമാസിന്റെ ഗാസാ സിറ്റി കമാൻഡർ കൊല്ലപ്പെട്ടു
കഴിഞ്ഞ ദിവസം ഹമാസിന്റെ ആക്രമണത്തിൽ മലയാളിയായ യുവതി കൊല്ലപ്പെട്ടിരുന്നു. ഇടുക്കി സ്വദേശിനിയായ സൗമ്യ സന്തോഷാണ് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മലയാളികളും ഇന്ത്യക്കാരുമായി നിരവധി പ്രവാസികൾ തമാസിക്കുന്ന അഷ്കലോണിൽ ഹമാസിന്റെ ആക്രമണം ഉണ്ടായത്.
അതേസമയം ഇന്ന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ ഗാസാ സിറ്റിയിലെ മുതിർന്ന നേതാവ് കൊല്ലപ്പെട്ട വാർത്ത പുറത്ത് വന്നിരുന്നു. അരാജകത്വത്തിന് തക്കതായ മറുപടി നൽകുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...