യുഎഇയിൽ IDEX, NAVDEX പ്രദർശനത്തിൽ കോടികളുടെ ആയുധ കരാറിൽ ഒപ്പിട്ടു

യുഎഇയിൽ ഇന്റർനാഷണൽ ഡിഫൻസ് എക്സിബിഷന്റെയും (IDEX) നേവൽ ഡിഫൻസ് എക്സിബിഷന്റെയും (NAVDEX) പ്രദർശനത്തിൽ കോടികളുടെ ആയുധ കരാറിൽ ഒപ്പിട്ടു.    

Written by - Zee Malayalam News Desk | Last Updated : Feb 25, 2021, 01:52 PM IST
  • പ്രദർശനത്തിന്റെ നാലാം ദിനമായ ഇന്നലെ മാത്രം 200 കോടിയിലേറെ ദിർഹത്തിന്റെ കരാറുകളിൽ ഒപ്പിട്ടു.
  • ഈ പ്രദർശനത്തിൽ നാലു ദിവസം പിന്നിട്ടപ്പോൾ ഏതാണ്ട് 2000 കോടിയിലധികം ദിർഹത്തിന്റെ കരാറുകളിലാണ് ഒപ്പിട്ടത്.
യുഎഇയിൽ IDEX, NAVDEX പ്രദർശനത്തിൽ കോടികളുടെ ആയുധ കരാറിൽ ഒപ്പിട്ടു

അബുദാബി:  യുഎഇയിൽ ഇന്റർനാഷണൽ ഡിഫൻസ് എക്സിബിഷന്റെയും (IDEX) നേവൽ ഡിഫൻസ് എക്സിബിഷന്റെയും (NAVDEX) പ്രദർശനത്തിൽ കോടികളുടെ ആയുധ കരാറിൽ ഒപ്പിട്ടു.  

പ്രദർശനത്തിന്റെ നാലാം ദിനമായ ഇന്നലെ മാത്രം 200 കോടിയിലേറെ ദിർഹത്തിന്റെ കരാറുകളിൽ ഒപ്പിട്ടു.  അതിൽ 18 കരാറുകൾ യുഎഇ കമ്പനികൾക്ക് (UAE Companies) നൽകിയെന്നും ആറ് ഡീലുകൾ അന്താരാഷ്ട്ര കമ്പനികളുമായി (International Companies) ധാരണയായിയെന്നും എക്സിബിഷൻ വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഹസാനി പറഞ്ഞു.  

 

Also Read: അഭയാർത്ഥികൾക്ക് covid vaccine നൽകി മാതൃകയായി Jordan 

ഈ പ്രദർശനത്തിൽ നാലു ദിവസം പിന്നിട്ടപ്പോൾ ഏതാണ്ട് 2000 കോടിയിലധികം ദിർഹത്തിന്റെ കരാറുകളിലാണ് ഒപ്പിട്ടത്.  അബുദാബി (Abu Dhabi) ഷിപ്പിംഗ് ബിൽഡിങ്, യാസ് ഹോൾഡിങ് എൽസിസി എന്നിവ വിവിധ രാജ്യാന്തര കമ്പനികളുമായി കരാറിലേർപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.  ഇന്നലെ ഒപ്പിട്ട പ്രമുഖ കമ്പനികളിൽ ബോയിങ്, ഹാരിസ് ഇൻറർനാഷണൽ ഐഎൻസി, വല്ലോ എക്യുപ്മെന്റ് സ്പെയർ പാർട്സ് ട്രേഡിങ്, ഹാരിസ് ഇന്റർ നാഷണൽ ഐഎൻസി എന്നിവയാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News