മയക്കുമരുന്നുകേസ്: മൂന്നു മലയാളികളുടെ വധശിക്ഷ അപ്പീൽ കോടതി ശരിവെച്ചു

Last Updated : Jun 27, 2016, 09:14 PM IST
മയക്കുമരുന്നുകേസ്: മൂന്നു മലയാളികളുടെ വധശിക്ഷ അപ്പീൽ കോടതി ശരിവെച്ചു

കുവൈറ്റില്‍ മയക്കുമരുന്നുകേസില്‍ മൂന്നു മലയാളികളുടെ വധശിക്ഷ അപ്പീൽ കോടതി ശരിവച്ചു.  അപ്പീല്‍ കോടതി ജഡ്ജി അലി ദിറാഈനാണ്  വിധി ശരിവച്ചത്. മലപ്പുറം ചീക്കോട് വാവോട് സ്വദേശി ഫൈസൽ (33), മണ്ണാർക്കാട് സ്വദേശി മുസ്തഫ ശാഹുൽ ഹമീദ്(41), കാസർകോട് സ്വദേശി അബൂബക്കർ സിദ്ദീഖ് (21) എന്നിവരാണ് മലയാളികൾ.  

കേസിലെ മറ്റൊരു പ്രതിയായ ശ്രീലങ്കന്‍ സ്വദേശിനി സക്‌ലിയ സമ്പത്തിന്‍റെ (40) വധശിക്ഷയും കോടതി ശരിവച്ചു. വധശിക്ഷ അപ്പീല്‍ കോടതിയും ശരിവച്ചതോടെ ഇനി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുക മാത്രമാണ് ഇവരുടെ മുന്‍പിലുള്ള ഏകവഴി. 2016 മാര്‍ച്ച് ഏഴിനാണ് നാലു പേര്‍ക്കും ക്രിമിനല്‍ കോടതി (ഫസ്റ്റ് കോര്‍ട്ട്) ബെഞ്ച് വധശിക്ഷ വിധിച്ചത്.

2015 ഏപ്രില്‍ 19ന് വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രതികളിൽ ഒരാളിനിന്ന് കസ്റ്റം വിഭാഗം ലഹരി വസ്തു പിടികൂടി. ഇയാളില്‍നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വില്‍പനക്കായി സൂക്ഷിച്ചിരുന്ന മയക്കുമരുന്നും മറ്റ് മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്തത്.

Trending News