താമസ സ്ഥലത്ത് വ്യാജ വാറ്റ്; 4 പ്രവാസികൾ പിടിയിൽ

അനധിക‍ൃത ലഹരി നിർമ്മാണവും വിൽപ്പനയും കണ്ടെത്തുന്നതിനുള്ള ബഹ്റൈൻ ദേശീയ അന്വേഷണ സമിതിയും ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷൻ ആൻഡ് ഫോറൻസിക് എവിഡൻസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് നാല് പ്രവാസികൾ അറസ്റ്റിലായത്.

Written by - Zee Malayalam News Desk | Last Updated : Feb 24, 2023, 11:51 PM IST
  • താമസ സ്ഥലത്ത് വ്യാജ വാറ്റ് നടത്തിയ പ്രവാസികൾ പിടിയിൽ
  • നാല് ഏഷ്യൻ പുരുഷന്മാരെയാണ് ബഹ്റൈനിൽ അനധികൃതമായി മദ്യ നിർമ്മാണം നടത്തിയതിന് പിടികൂടിയത്
താമസ സ്ഥലത്ത് വ്യാജ വാറ്റ്; 4 പ്രവാസികൾ പിടിയിൽ

മനാമ: താമസ സ്ഥലത്ത് വ്യാജ വാറ്റ് നടത്തിയ പ്രവാസികൾ പിടിയിൽ. 41 നും 46 നും ഇടയിൽ പ്രായമുള്ള നാല് ഏഷ്യൻ പുരുഷന്മാരെയാണ് ബഹ്റൈനിൽ അനധികൃതമായി മദ്യ നിർമ്മാണം നടത്തിയതിന് പിടികൂടിയത്. ഇവരെ ലഹരി വസ്തുക്കൾ കൈവശം വച്ചതിനും താമസ സ്ഥലത്ത് മദ്യം നിർമ്മിച്ചതിനുമാണ് അറസ്റ്റ് ചെയ്തതെന്നാണ് അധികൃതർ പറയുന്നത്.

Also Read: Saudi Arabia: സൗദിയിൽ സന്ദര്‍ശക വിസയില്‍ ജോലി ചെയ്യാന്‍ അനുവാദമുള്ളത് രണ്ട് രാജ്യക്കാര്‍ക്ക് മാത്രം

അനധിക‍ൃത ലഹരി നിർമ്മാണവും വിൽപ്പനയും കണ്ടെത്തുന്നതിനുള്ള ബഹ്റൈൻ ദേശീയ അന്വേഷണ സമിതിയും ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷൻ ആൻഡ് ഫോറൻസിക് എവിഡൻസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് നാല് പ്രവാസികൾ അറസ്റ്റിലായത്. ഇവർ വ്യാജ മദ്യ നിർമ്മാണം നടത്തിവന്നിരുന്ന സ്ഥലും സാമഗ്രികളും അന്വേഷണ സംഘം കണ്ടെത്തി. ഇതിനായി ഉപയോഗിച്ചുവന്ന ഉപകരണങ്ങൾ പിടിച്ചെടുത്തു. ഇവർക്കെതിരെ കൂടുതൽ നിയമ നടപടികൾ ഉണ്ടാകുമെന്നും ഇതിനായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും അധികൃതർ അറിയിച്ചു.

Also Read: Shani Uday 2023: മാർച്ചിൽ ഈ രാശിക്കാരുടെ ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടുകളും മാറി സമ്പന്നരാകും! 

പിടിയിലായത് നാല് ഏഷ്യാക്കാരാണെന്ന വിവരം മാത്രമേ  പുറത്തു വന്നിട്ടുള്ളു. ബഹ്റൈനിൽ കൂടുതൽ സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള പരിശോധന നടത്താനുള്ള നീക്കത്തിലാണ് എൻസിസിടിഇപി. അതിനായി പൊതുജനങ്ങളുടെ സഹായവും തേടിയിട്ടുണ്ട്. സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ കണ്ടാൽ 995 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ വിളിച്ച് അറിയിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News