റിയാദ്: സൗദി ടൂറിസം എന്ന് കേട്ടാൽ സംശയിച്ചു നിന്ന ലോകത്തെ മാറ്റിപ്പറയിക്കാനുള്ള ഒരുക്കത്തിലാണ് സൗദി അറേബ്യ. സൗദിക്ക് സ്വന്തമായി 1150 ദ്വീപുകളുണ്ട് ഇതിൽ 22 ഇടത്തും സൗദി വമ്പൻ പദ്ധതികൾ തുടങ്ങിയിരിക്കുകയാണ്. 5 ദ്വീപുകൾ സഞ്ചാരികൾക്കായി അടുത്ത വർഷം തുറക്കുമെന്ന സൗദി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
Also Read: അപകടങ്ങൾ വര്‍ദ്ധിക്കുന്നു, കണക്കുകൾ പുറത്തുവിട്ട് സൗദി പൊതുഗതാഗത അതോറിറ്റി
1150 ൽ പകുതിയും വികസിപ്പിച്ച് സഞ്ചാരികൾക്കായി തുറന്നു കൊടുക്കാനാണ് നിലവിൽ സൗദിയുടെ പ്ലാൻ. ചെങ്കടൽ തീരത്തുയരുന്ന നിയോം സിറ്റിക്കൊപ്പമാണ് ഈ ദ്വീപുകളും വികസിപ്പിക്കുന്നത്. 2030 നകം പത്ത് ലക്ഷം തൊഴിലവസരങ്ങൾ ടൂറിസം മേഖലയിൽ സൃഷ്ടിക്കുക എന്നതാണ് സൗദിയുടെ പ്ലാൻ. ജിഡിപിയിൽ 3 ശതമാനമായിരുന്ന ടൂറിസം പത്തം ശതമാനമാക്കും. എക്സ്പോ 2030 വഴി മാത്രം മൂന്നര ലക്ഷത്തോളം സ്ഥിരം തൊഴിലുകൾ തുറക്കും. 2030 ഓടെ പ്രതിവർഷം 15 കോടി സന്ദർശകരെ രാജ്യത്തേക്കെത്തിക്കുക എന്നീ പദ്ധതികളുമായിട്ടാണ് സൗദി ഒരുങ്ങുന്നത്.
Also Read: ഇത്തവണയും ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപ്പന; ബെവ്‌കോയിൽ വിറ്റത് 154.77 കോടിയുടെ മദ്യം
മാറുന്ന രാജ്യത്തിനായി അതിവേഗം വിസ നടപടികൾ പൊളിച്ചെഴുതുകയാണ് സൗദി. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിൽ ഡിജിറ്റൽ വിസ 1 മിനിട്ടിനകം കൈയിലെത്തും. ഹജ്ജ്, ഉംറ, ടൂറിസ്റ്റ്, ബിസിനസ്, ജോലി വിസകൾ നൽകാൻ 30 മന്ത്രിലായങ്ങളുൾപ്പടെ ഏജൻസികളെ ഒറ്റ പ്ലാറ്റ്ഫോമിലാക്കിയിട്ടുണ്ട്. ഈ വിസകൾ അതിവേഗം നൽകാനാണ് നീക്കം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ..