Sharjah: ഷാര്‍ജയില്‍ വാരാന്ത്യ അവധികളില്‍ മാറ്റം .
ഷാര്‍ജയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസം വാരാന്ത്യ അവധി പ്രഖ്യാപിച്ചു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് അവധി ലഭിക്കുക. കൂടാതെ പ്രവൃത്തി സമയം രാവിലെ 7.30 മുതല്‍ വൈകീട്ട് 3.30 വരെയാക്കി പുതുക്കി.
ഷാര്‍ജ എക്‌സിക്യൂട്ടിവ് കൗണ്‍സിലിന്‍റേതാണ് തീരുമാനം. ജനുവരി 1 മുതല്‍ പുതിയ മാറ്റം നിലവില്‍ വരും.
Also Read: UAE | യുഎഇയിൽ വാരാന്ത്യ അവധി ദിനങ്ങളിൽ മാറ്റം; വെള്ളിയാഴ്ച ഓഫീസുകൾ ഉച്ചവരെ, ശനിയും ഞായറും അവധി
UAE പ്രവൃത്തി ദിനങ്ങള്‍ ക്രമീകരിച്ചതിന് പിന്നാലെയാണ് ഷാര്‍ജ നടപടി കൈക്കൊണ്ടത്. UAE ശനി, ഞായര്‍ പൂര്‍ണ്ണവും വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷവുമാണ് അവധി നല്‍കിയിരിയ്ക്കുന്നത്. 8 മണിക്കൂറാണ് പ്രവൃത്തി സമയം. വെള്ളിയാഴ്ച നാലര മണിക്കൂറാണ് പ്രവര്‍ത്തന സമയം.
ദേശീയ പ്രവൃത്തി ദിനം അഞ്ചുദിവസത്തിലും താഴെയാക്കുന്ന ലോകത്തെ ആദ്യ Emirates ആയി UAE മാറിയിരിയ്ക്കുകയാണ്. അതിന് പിന്നലെയാണ് ഷാര്‍ജ എക്‌സിക്യൂട്ടിവ് കൗണ്‍സിലിന്‍റെ പുതിയ നടപടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...