Chanakya Niti: ആരോടും പറയാന്‍ പാടില്ലാത്ത 5 രഹസ്യങ്ങള്‍; സൂക്ഷിച്ചാല്‍ ദു:ഖിക്കണ്ട!

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്‍മാരില്‍ ഒരാളായാണ് ചാണക്യന്‍ കണക്കാക്കപ്പെടുന്നത്. മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അദ്ദേഹം ഒരു നീതി ശാസ്ത്രത്തില്‍ രചിച്ചിട്ടുണ്ട്.

 

Life secrets in Chanakya Niti: ചാണക്യനീതി പ്രകാരം ഒരു വ്യക്തി ഒരിക്കലും ആരോടും വെളിപ്പെടുത്താന്‍ പാടില്ലാത്ത 6 കാര്യങ്ങളുണ്ട്. ജീവിത വിജയം നേടാന്‍ സഹായിക്കുന്ന ആ രഹസ്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1 /5

1. സമ്പത്ത്: ഒരിക്കലും പണം നഷ്ടമായെങ്കില്‍ അക്കാര്യം ആരോടും വെളിപ്പെടുത്തരുത് എന്ന് ചാണക്യന്‍ പറയുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമാകുകയാണെന്ന് അവര്‍ മനസിലാക്കും. ഇത് ഭാവിയില്‍ സഹായം വേണ്ടി വന്നാല്‍ അത് ലഭിക്കാതിരിക്കാന്‍ കാരണമാകും.   

2 /5

2. പങ്കാളിയുടെ സ്വഭാവം: ഭര്‍ത്താവോ ഭാര്യയോ ഒരിക്കലും അവരുടെ പങ്കാളിയുടെ നെഗറ്റീവ് കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തരുത്. ഇത് പങ്കാളിയ്ക്ക് അപമാനം തോന്നിപ്പിച്ചേക്കാം. ഭാവിയില്‍ ഇതിന്റെ ചുവടുപിടിച്ച് പ്രശ്‌നങ്ങളുണ്ടായേക്കാം. വഴക്കുകള്‍, സങ്കടങ്ങള്‍, പങ്കാളിയുടെ സ്വഭാവം എന്നിവ വീടിനുള്ളില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ട കാര്യങ്ങളാണ്.  

3 /5

3. ബലഹീനത: നിങ്ങളുടെ ബലഹീനത ആര്‍ക്ക് മുന്നിലും വെളിപ്പെടുത്തരുത്. അത് രഹസ്യമായി തന്നെ സൂക്ഷിക്കണം. ബലഹീനത വെളിപ്പെടുത്തിയാല്‍ അത് മനസിലാക്കുന്നവര്‍ മുതലെടുക്കാന്‍ സാധ്യതയുണ്ട്.   

4 /5

4. കുടുംബ രഹസ്യങ്ങള്‍: കുടുംബത്തിലുണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങളും പ്രശ്‌നങ്ങളും ഒരിക്കലും മറ്റുള്ളവര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തരുത്. ഇത് നിങ്ങള്‍ക്ക് പിന്നീട് അപമാനമായി മാറിയേക്കാം. കുടുംബ ബന്ധത്തിലെ വിള്ളലുകള്‍ മറ്റുള്ളവര്‍ പ്രയോജനപ്പെടുത്താന്‍ സാധ്യത കൂടുതലാണ്.   

5 /5

5. ദു:ഖം: നിങ്ങളുടെ വ്യക്തിപരമായ ദു:ഖങ്ങള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ തുറന്നുപറയാന്‍ പാടില്ല. ദു:ഖങ്ങളെ മറ്റുള്ളവര്‍ പരിഹസിച്ചേക്കാം. നിങ്ങള്‍ നല്ലവരാണെന്ന് കരുതുന്നവര്‍ നിങ്ങളുടെ പരാജയം ആഘോഷമാക്കും. എല്ലാ വിഷമങ്ങളും ഉള്ളില്‍ തന്നെ സൂക്ഷിക്കണമെന്നാണ് ചാണക്യന്‍ പറയുന്നത്.

You May Like

Sponsored by Taboola