കവി ഉദേശിച്ചത്, ഞാൻ പ്രകാശൻ തുടങ്ങിയ സിനിമകളിൽ നായികയായി അഭിനയിച്ച് പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് നടി അഞ്ജു കുര്യൻ.
ഷൂട്ടിംഗ് തിരക്കുകൾക്ക് ഒരു ഇടവേള ഇട്ടുകൊണ്ട് അടുത്തിടെ അഞ്ജു കുര്യൻ മാലിദ്വീപിൽ അവധി ആഘോഷിക്കാൻ പോയിരുന്നു. ഇപ്പോഴിതാ മാലിദ്വീപിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് താരം.
ഓഗസ്റ്റ് 8-നാണ് അഞ്ജു കുര്യൻ മാലിദ്വീപിലേക്ക് പോയിരുന്നത്. ഇപ്പോഴും അവിടെ നിന്നുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതുകൊണ്ട് തന്നെ ആരാധകർ ഇനി തിരിച്ചുവരുന്നില്ലേ എന്നൊക്കെ ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്.
സൺ ഗ്ലാസ് വച്ച് ഷോർട്സ് ധരിച്ച് കിടിലം ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ അഞ്ജു കുര്യൻ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഒരു സ്വിമ്മിങ് പൂളിന് അരികിൽ നിന്നാണ് അഞ്ജു ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ബ്ലാക്ക് ഷോർട്സും പുലി കളർ നിറത്തിലെ ടോപ്പും ഇട്ടുകൊണ്ടാണ് അഞ്ജു കുര്യൻ നിൽക്കുന്നത്.
ഫോട്ടോഗ്രാഫർ വെങ്കട് ബാലയാണ് അഞ്ജുവിന്റെ ഈ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നേരം എന്ന സിനിമയിൽ നിവിൻ പൊളിയുടെ സഹോദരി ആയിട്ടാണ് അഞ്ജു ആദ്യമായി അഭിനയിക്കുന്നത്.
ഓം ശാന്തി ഓശാന, പ്രേമം, 2 പെൺകുട്ടികൾ തുടങ്ങിയ സിനിമകളിൽ ചെറിയ റോളുകളിൽ അഭിനയിച്ച അഞ്ജു നായികായാവുന്നത് കവി ഉദേശിച്ചത് എന്ന സിനിമയിലാണ്. മലയാളത്തിന് പുറമേ തമിഴിലും അഞ്ജു അഭിനയിച്ചിട്ടുണ്ട്. ഉണ്ണിമുകുന്ദന്റെ മേപ്പടിയാൻ ആണ് അഞ്ജുവിന്റെ അടുത്ത ചിത്രം.