പൊളി ലുക്കിൽ കളയിലെ നായിക ദിവ്യ പിള്ള, ചിത്രങ്ങൾ കാണാം

2015-ൽ ഫഹദ് ഫാസിൽ നായകനായ അയാൾ ഞാൻ അല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ദിവ്യ പിള്ള.

രണ്ടാമത്തെ ചിത്രമായ മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകൻ ജീത്തു ജോസഫ് പ്രിത്വിരാജ് ചിത്രം ഊഴത്തിലൂടെ ആണ് താരം മലയാളികൾക്ക് സുപരിചിത ആകുന്നത്. 

1 /8

മാസ്റ്റർപീസ്, മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ, ഇടക്കാട് ബെറ്റാലിയൻ, ജിമ്മി ഈ വീടിന്റെ ഐശ്വര്യം, സേഫ്, കിംഗ് ഫിഷ്, സൈമൺ ഡാനിയേൽ, ഷെഫീക്കിന്റെ സന്തോഷം, തെലുങ്ക് അരങ്ങേറ്റ ചിത്രം തെക്കഥെല്ല, കന്നഡ അരങ്ങേറ്റ ചിത്രം ഹുബിലി ധാബ, തുടങ്ങി മലയാളം തമിഴ് തെലുങ്ക് ഭാഷകളിലായി പതിനെട്ടോളം ചിത്രങ്ങളിൽ അഭിനയിച്ചു.

2 /8

ഷോർട് ഫിലിം, വെബ് സീരീസ്, തുടങ്ങിയവയിൽ താരം അഭിനയിച്ചിട്ടുണ്ട്. 

3 /8

കള എന്ന ടോവിനോ നായകനായ ചിത്രത്തിലെ പ്രകടനം കൊണ്ടാണ് താരത്തിന് മലയാളികൾക്കിടയിലും മറ്റു ഭാഷകളിലും കൂടുതൽ സ്വീകാര്യത ലഭിച്ചത്. 

4 /8

ചുരുക്കം സമയം കൊണ്ട് തന്നെ മലയാളത്തിലെ മുൻനിര നായികമാരിൽ താരം ഇടം പിടിക്കുകയായിരുന്നു. 

5 /8

സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്.

6 /8

ഇപ്പോൾ താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പുതിയ ക്യൂട്ട് ചിത്രങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.

7 /8

പർപ്പിൾ നിറത്തിലുള്ള വസ്ത്രത്തിൽ അതീവ സുന്ദരി ആയി ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

8 /8

ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ജിബിൻ സോമചന്ദ്രൻ ആണ് താരത്തിന്റെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

You May Like

Sponsored by Taboola