ലോകത്തെ ആദ്യത്തെ ഹൈബ്രിഡ് എയ്റോ, ഡിഫൻസ് ഷോ ആണ് Aero India 2021.
എയ്റോ ഇന്ത്യ ഷോ 2021 ബെംഗളൂരുവിലെ (Bengaluru) എയർഫോഴ്സ് സ്റ്റേഷൻ യെലഹങ്കയിൽ ബുധനാഴ്ച ആരംഭിച്ചു. ലോകത്തെ ആദ്യത്തെ ഹൈബ്രിഡ് എയ്റോ, ഡിഫൻസ് ഷോ ആണ് Aero India 2021. Aero India 2021ൽ ഇന്ത്യൻ വ്യോമസേന (IAF), കരസേന, നാവികസേന, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് (HAL), കോസ്റ്റ് ഗാർഡ് എന്നിവയുടെ നിരവധി വിമാനങ്ങൾ പങ്കെടുക്കും. മൂന്ന് ദിവസത്തെ പ്രീമിയർ എയ്റോസ്പേസ്, ഡിഫൻസ് എക്സിബിഷൻ, ഇന്ത്യയുടെ ഡിഫെൻസ് (Defence Sector) മേഖലയുടെ കഴിവുകളെ പ്രദർശിപ്പിക്കും.
ഇന്ത്യയിൽ നിന്നുള്ള 523 വിമാനങ്ങളും 14 വിദേശ രാജ്യങ്ങളിൽ നിന്നുള്ള 78 വിമാനങ്ങളും ഉൾപ്പെടെ 601 വിമാനങ്ങൾ ബിനാലെ എയർ ഷോ, ഏവിയേഷൻ എക്സിബിഷനിൽ (Air Show and Aviation Exhibition) പങ്കെടുക്കും. Photo: IAF Twitter
എയ്റോ ഇന്ത്യ 2021 ഷോ ഡിഫെൻസ്, എയ്റോസ്പേസ് മേഖലയിലെ രാജ്യത്തിന്റെ കരുത്ത് ജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കും. Photo: IAF Twitter
എയ്റോ ഇന്ത്യ 2021 ഉദ്ഘാടന ഷോയിൽ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ പ്രദർശിപ്പിച്ചിരുന്നു. ഇത് ഉടൻ ഇന്ത്യൻ നാവികസേനയുടെ പ്രധാന ഘടകമായി മാറും. ബ്രഹ്മോസിനെ ഇന്ത്യൻ നാവികസേനയുടെ നെക്സ്റ്റ് ജനറേഷൻ മാരിടൈം മറൈൻ കോസ്റ്റൽ ഡിഫൻസ് ബാറ്ററി റോളിന്റെ ഭാഗമായി ഉടൻ ഉൾപ്പെടുത്തും. Photo: PTI
എയറോ ഇന്ത്യ 2021 ൽ ഡിആർഡിഒ ഇന്ത്യയുടെ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന 5th ജനറേഷൻ യുദ്ധവിമാനമായ അഡ്വാൻസ്ഡ് മോഡിയം കോംബാറ്റ് എയർക്രാഫ്റ്റ് പ്രദർശിപ്പിക്കുന്നുണ്ട്. ഡിആർഡിഒ നൽകുന്ന വിവരം അനുസരിച്ച്, ഇതിന് ഒരു മൾട്ടിറോൾ യുദ്ധവിമാനത്തിന്റെ എല്ലാവിധ കഴിവുകളും ഉണ്ട്. Photo: Reuters
ഇന്ത്യൻ വ്യോമസേനയുടെ സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ എയർ ലോഞ്ച് ചെയ്ത വേർഷൻ അടക്കമുള്ള Su-30MKI യുദ്ധവിമാനം എയ്റോ ഇന്ത്യ 2021 ഷോയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 400 കിലോമീറ്ററിലധികം വേഗത്തിൽ ലക്ഷ്യമിടാൻ കഴിയുന്ന മിസൈലുകളാണ് യുദ്ധവിമാനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. Photo: PTI