കുരുമുളക് സ്ഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്നാണ് അറിയപ്പെടുന്നത്.
വിറ്റമിന്‍ എ, സി, ഫ്ളേവനോയിഡ്, കരോട്ടിനുകള്‍, ആന്റി ഓക്സിഡന്റുകള്‍ ഇങ്ങനെ നിരവധി പോഷക ഘടകങ്ങൾ കുരുമുളകിൽ അടങ്ങിയിരിക്കുന്നു. കുരുമുളകിന്റെ ചില ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കിയാലോ...
ദഹനത്തിന് കുരുമുളക് ഏറെ സഹായകമാണ്. കുരുമുളക് ചവച്ചരച്ചോ അല്ലെങ്കില്‍ പൊടി രൂപത്തിലോ കഴിക്കാവുന്നതാണ്.
ദിവസവും ഭക്ഷണത്തിൽ കുരുമുളക് ഉള്‍പ്പെടുത്തുന്നത് മലബന്ധം അകറ്റാന്‍ ഉത്തമമാണ്.
കുരുമുളകിൽ ഉയർന്ന അളവില്‍ ഡൈയൂററ്റിക് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാനും ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുന്നു.
ചുമ, സൈനസൈറ്റിസ് തുടങ്ങിയ ശ്വാസകോശ പ്രശ്നങ്ങളെ കുറയ്ക്കാൻ കുരുമുളക് ഏറെ സഹായിക്കും.
പ്രമേഹരോഗികൾക്ക് അവരുടെ ഭക്ഷണത്തില്‍ കുരുമുളക് ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണകരമാണ്.
സന്ധി വാതം തടയുന്നതിന് കുരുമുളക് ഏറെ ഉത്തമമാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)