കറികളിൽ മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിലും താരമാണ് വെളുത്തുള്ളി.
കറികൾക്ക് രുചിയും മണവുമെല്ലാം ലഭിക്കാൻ വെളുത്തുള്ളി ചേർക്കുന്ന ഒത്തിരി പേരുണ്ട്. എന്നാൽ കറികളിൽ മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിലും താരമാണ് വെളുത്തുള്ളി.
പല തരത്തിലുള്ള സൗന്ദര്യ സംബന്ധമായ പ്രശ്‌നങ്ങൾക്ക് പ്രതിവിധിയാണ് വെളുത്തുള്ളി.
അൽപം വെളുത്തുള്ളിയും തക്കാളിയും നന്നായി ഉടച്ച് ഫേസ് മാസ്ക് ആയി ഉപയോഗിക്കുന്നത് ബ്ലാക്ക്ഹെഡ്സ് മാറ്റാൻ സഹായിക്കും.
വെളുത്തുള്ളിയിൽ ബാക്ടീരിയ, ഫംഗസ് എന്നിവയ്ക്കെതിരെ പ്രവർത്തിക്കുന്ന ധാതുക്കളുണ്ട്. മുഖത്തെ പാടുകളും കലകളും കുറയ്ക്കാൻ ഇവ സഹായിക്കും.
വെളുത്തുള്ളിയിലെ ആന്റിഓക്സിഡന്റുകൾ ചർമത്തിലെ ഇൻഫെക്ഷനുകളെ ഇല്ലാതാക്കുകയും മുഖക്കുരു വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ചർമത്തിലെ ചുളിവുകൾ നീക്കാനും ഇലാസ്റ്റിസിറ്റി നൽകാനും വെളുത്തുള്ളി സഹായിക്കുന്നു.
ഇതിനായി, വെളുത്തുള്ളി ചതച്ച് തേനും ചേർത്ത് മിക്സ് ചെയ്ത് പേസ്റ്റാക്കുക. ഇത് പത്ത് മിനിറ്റോളം മുഖത്ത് വച്ച് ഇളം ചൂടുവെള്ളത്തിൽ കഴുകികളയാം.
വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള സൾഫർ ശരീരത്തിലെ സ്ട്രെച്ച് മാർക്ക് അകറ്റാൻ സഹായിക്കും.(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)