Vastu Tips: അബദ്ധത്തിൽ പോലും ഈ വസ്തുക്കൾ കടം വാങ്ങരുത്! പ്രശ്നങ്ങളൊഴിയില്ല

വീട്ടിൽ എന്തെങ്കിലും വസ്തുക്കൾ തീർന്നുപോയത് ശ്രദ്ധയിൽപ്പെട്ടില്ലെങ്കിലോ പെട്ടെന്ന് ആവശ്യമുള്ളതാണെങ്കിലോ അവ നമ്മൾ ആരോടെങ്കിലും കടം വാങ്ങാറുണ്ട്. ഇതിന് ജ്യോതിഷത്തിൽ കൃത്യമായ നിർദേശമുണ്ട്. ചില വസ്തുക്കൾ നമ്മൾ അബദ്ധത്തിൽ പോലും കടം വാങ്ങരുത്. ഇത് വലിയ പ്രശ്നങ്ങളിലേക്ക് നയിക്കും. അവ ഏതെല്ലാമാണെന്ന് അറിയാം.

  • Nov 05, 2024, 16:04 PM IST
1 /5

വീട്ടിൽ ഉപ്പ് തീർന്നാൽ ചിലപ്പോൾ അയൽവീട്ടിൽ നിന്ന് കടം വാങ്ങാൻ സാധ്യതയുണ്ട്. എന്നാൽ, ഉപ്പ് കടം വാങ്ങുന്നത് ജീവിതത്തിൽ ദൌർഭാഗ്യവും പ്രശ്നങ്ങളും സൃഷ്ടിക്കുമെന്നാണ് ജ്യോതിഷത്തിൽ വ്യക്തമാക്കുന്നത്.

2 /5

ചൂല് ഒരിക്കലും കടം വാങ്ങരുതെന്നാണ് ജ്യോതിഷത്തിൽ വ്യക്തമാക്കുന്നത്. ഹിന്ദു മത വിശ്വാസ പ്രകാരം, ചൂല് ലക്ഷ്മി ദേവിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ചൂല് വീട്ടിലെ നെഗറ്റീവ് എനർജി ഇല്ലാതാക്കുമെന്നാണ് വിശ്വാസം. ഇത് കടം ഉണ്ടാകുന്നതിനും ദാരിദ്ര്യത്തിനും കാരണമാകും.

3 /5

സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ തൂവാല കടം വാങ്ങരുത്. ഇത് ബന്ധത്തിൽ വിള്ളലുണ്ടാക്കും. വഴക്കുകളിലേക്ക് നയിക്കും.

4 /5

വാച്ച് ആരിൽ നിന്നും കടം വാങ്ങി ധരിക്കരുത്. ഇത് നിങ്ങൾക്ക് സമയനഷ്ടവും പ്രശ്നങ്ങളും ഉണ്ടാകുന്നതിന് കാരണമാകും.

5 /5

ജ്യോതിഷ പ്രകാരം, വിവാഹത്തിനുള്ള വസ്തുക്കൾ ആരും കടം വാങ്ങരുതെന്നാണ് വ്യക്തമാക്കുന്നത്. ഇത് ദൌർഭാഗ്യത്തിലേക്ക് നയിക്കും. ഭാര്യാഭർത്താക്കന്മാർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola