Ayurvedic Herbs: ഈ ആയുർവേദ ഔഷധങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൻറെ ഭാഗമാണോ? ഇല്ലെങ്കിൽ ഉടൻ തന്നെ ഭാഗമാക്കൂ!

നിരവധി രോഗങ്ങളെ തടയുന്നതിനുള്ള പ്രതിവിധികൾ ആയുർവേദത്തിൽ നിർദേശിക്കുന്നു. ആയുർവേദ പ്രതിവിധികൾ ഗുരുതരമായ രോഗങ്ങളെ പോലും തടയാൻ സഹായിക്കും.

  • Oct 19, 2024, 21:24 PM IST
1 /6

ആയുർവേദ ഔഷധങ്ങൾ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും വിവിധ അണുബാധകളെ ചെറുക്കുന്നതിനും ഗുണം ചെയ്യുന്നു.

2 /6

ബ്രഹ്മി ഓർമ്മശക്തി മികച്ചതാക്കാനും സമ്മർദ്ദവും ഉത്കണഠയും കുറയ്ക്കാനും മികച്ചതാണ്.

3 /6

ദഹനം മികച്ചതാക്കാനും ശരീരത്തിലെ വീക്കം കുറയ്ക്കാനും ശ്വസനാരോഗ്യം മികച്ചതാക്കാനും ഇഞ്ചി ഗുണം ചെയ്യുന്നു.

4 /6

ദഹനം മെച്ചപ്പെടുത്താനും സന്ധി വേദന കുറയ്ക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും മഞ്ഞൾ നല്ലതാണ്.

5 /6

തുളസി സമ്മർദ്ദങ്ങളെ ലഘൂകരിക്കാൻ സഹായിക്കുന്നു. ഇതിന് ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ശ്വസനാരോഗ്യത്തെ മികച്ചതാക്കുന്നു.

6 /6

വേപ്പില ശരീരത്തിലെ വീക്കം കുറയ്ക്കുകയും രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola