Curry Leaves: ഈ കുഞ്ഞൻ ഇലയ്ക്കുമുണ്ട് ഒരായിരം ഗുണങ്ങൾ; വെറുംവയറ്റിൽ കറിവേപ്പില കഴിച്ച് നോക്കൂ...നേട്ടങ്ങൾ നിരവധി!

ധാരാളം ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് കറിവേപ്പില. 

ഭക്ഷണങ്ങളിൽ പൊതുവായി കറിവേപ്പില ഉപയോഗിക്കാറുണ്ടെങ്കിലും പലപ്പോഴും അവ കഴിക്കാതെ എടുത്ത് കളയുകയാണ് പതിവ്. എന്നാൽ കറിവേപ്പില നൽകുന്ന ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്. പ്രത്യേകിച്ച്, വെറുംവയറ്റിൽ കറിവേപ്പില ചവച്ചരച്ച് കഴിക്കുന്നതിലൂടെ ഗുണങ്ങൾ ഇരട്ടിയാകും. 

1 /7

ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിൻ എ, ബി, സി തുടങ്ങിയ വിറ്റാമിനുകളും കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയ ധാതുക്കളും കറിവേപ്പിലയിൽ അടങ്ങിയിട്ടുണ്ട്. 

2 /7

കറിവേപ്പിലയിൽ അടങ്ങിയ വിറ്റാമിൻ ബി മുടിയുടെ വളർച്ച മെച്ചപ്പെടുത്തുകയും അകാല നരയെ തടയുകയും ചെയ്യുന്നു.   

3 /7

കറിവേപ്പില ആൻ്റിഓക്‌സിഡൻ്റുകളാലും അവശ്യ പോഷകങ്ങളാലും സമ്പുഷ്ടമാണ്. ഇവ മെറ്റബോളിസം വർധിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. 

4 /7

കറിവേപ്പില വിറ്റാമിൻ എയുടെ നല്ല ഉറവിടമാണ്. പതിവായി കറിവേപ്പില കഴിക്കുന്നത് തിമിരം പോലുള്ള അവസ്ഥകളെ തടയാനും കാഴ്ച മെച്ചപ്പെടുത്താനും സഹായിക്കുന്നു.

5 /7

ആൻ്റിഓക്‌സിഡൻ്റുകൾ നിറഞ്ഞ കറിവേപ്പില ചീത്ത കൊളസ്‌ട്രോൾ രൂപപ്പെടുന്ന കൊളസ്‌ട്രോളിൻ്റെ ഓക്‌സിഡേഷൻ തടയുന്നു. 

6 /7

കറിവേപ്പിലയിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകൾ ശരീരത്തെ വിഷാംശം ഇല്ലാതാക്കുകയും അതിലൂടെ കരളിൻ്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. 

7 /7

കറിവേപ്പിലയിലെ വിറ്റാമിൻ ഇ പോലുള്ള പോഷകങ്ങൾ ചർമ്മത്തെ പോഷിപ്പിക്കുകയും ചർമ്മ സംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola