Mercury Transit 2023: ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ഗ്രഹമാണ് ബുധൻ. ബുധൻറെ സംക്രമണം 12 രാശികളെയും വ്യത്യസ്ത തരത്തിൽ ബാധിക്കാം.
ഇന്ന് ബുധൻ മേടം രാശിയിൽ സംക്രമിക്കുകയാണ്. ജ്യോതിഷത്തിൽ ബുധനെ ബുദ്ധിയുടെയും യുക്തിപരമായ കഴിവിന്റെയും പ്രതീകമായി കണക്കാക്കുന്നു. അതിനാൽ ഈ സംക്രമം എല്ലാ രാശികളെയും ബാധിക്കാൻ സാധ്യതയുണ്ട്. എന്നാൽ ചില രാശിക്കാരെ ഇത് വളരെ ദോഷകരമായി ബാധിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ഈ സംക്രമണം അപകടകരമെന്ന് നോക്കാം..
ഇടവം: ബുധൻ മേടരാശിയിൽ സംക്രമിക്കുന്നതോടെ ഇടവം രാശിക്കാർക്ക് ഗുരുതരമായ നഷ്ടം വരാൻ സാധ്യതയുണ്ട്. ലാഭം കുറയാനും ചെലവ് വർധിക്കാനും സാധ്യതയുണ്ട്. നിക്ഷേപം നടത്തുന്നതിന് മുമ്പ് ചിന്തിച്ച് മാത്രം തീരുമാനം എടുക്കുന്നതാണ് നല്ലത്. നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്.
കന്നി: കന്നി രാശിക്കാർക്ക് ഈ സമയം ജീവിതത്തിൽ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വരും. ചർമ്മപ്രശ്നങ്ങളോ തൊണ്ട സംബന്ധമായ അസുഖങ്ങളോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ കാലയളവിൽ തൊഴിൽ മേഖലയിൽ ചില മാറ്റങ്ങളോ പ്രശ്നങ്ങളോ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ശ്രദ്ധാപൂർവം കാര്യങ്ങൾ മുന്നോട്ട് നീക്കണം.
വൃശ്ചികം: വൃശ്ചികം രാശിക്കാർ ഈ സംക്രമ സമയത്ത് ആരോഗ്യം ശ്രദ്ധിക്കുക. ഈ കാലയളവിൽ നിങ്ങളുടെ സുഹൃത്തുക്കൾ ശത്രുക്കളാകാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കുക. ചെലവ് കൂടാൻ സാധ്യതയുണ്ട്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)