Budhaditya Yoga: ബുധനെ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് പറയുന്നത്. ബുധൻ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് രാശി മാറുന്നത്. ഫെബ്രുവരി 27 ആയ ഇന്ന് ബുധൻ കുംഭം രാശിയിലേക്ക് മാറും.
Mercury Transit 2023: പണം, ബിസിനസ്സ്, ബുദ്ധി, യുക്തി, ആശയവിനിമയം എന്നിവയുടെ ഘടകമായ ബുധൻ ഇന്ന് രാശിമാറും. അത് 12 രാശികളിൽ പെട്ടവരിലും വലിയ സ്വാധീനം ചെലുത്തും. പ്രത്യേകിച്ചും ബുധന്റെ രാശിയിലെ മാറ്റം തൊഴിൽ, സാമ്പത്തിക സ്ഥിതി, സംസാരം എന്നിവയിൽ സ്വാധീനം ചെലുത്തും.
ഫെബ്രുവരി 27 ന് ബുധൻ കുംഭ രാശിയിൽ പ്രവേശിക്കും. ശനിയുടെ രാശിയായ കുംഭത്തിൽ ബുധന്റെ സംക്രമണം വലിയ മാറ്റങ്ങൾ കൊണ്ടുവരും. കുംഭ രാശിയിൽ സൂര്യൻ നേരത്തെ തന്നെയുണ്ട്. ബുധനും സൂര്യനും ചേർന്ന് രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം ചില രാശിക്കാർക്ക് ഭാഗ്യം നൽകും.
മേടം (Aries): ബുധന്റെ സംക്രമത്താൽ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം മേടം രാശിക്കാർക്ക് ഗുണം ചെയ്യും. ഇൻക്രിമെന്റും പ്രമോഷനും ലഭിക്കാൻ സാധ്യത. സമയം കരിയറിനും വളരെ നല്ലതാണ്.
ഇടവം (Taurus): ബുധന്റെ സംക്രമം ഇടവ രാശിക്കാർക്ക് ഏറെ ഗുണങ്ങൾ നൽകും. വ്യാപാരികൾക്ക് ലാഭം ഉണ്ടാകും, സാമ്പത്തിക സ്ഥിതി ശക്തമാകും, ധനലാഭം, ആത്മവിശ്വാസം വർദ്ധിക്കും, വിവാഹം ഉറപ്പിച്ചേക്കാം.
തുലാം (Libra): ബുധാദിത്യയോഗം തുലാം രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. പ്രത്യേകിച്ച് വിദ്യാർത്ഥികൾക്ക് മികച്ച വിജയം ലഭിക്കും. പുതിയ ബിസിനസ്സ് തുടങ്ങാൻ നല്ല സമയമാണ്. അവിവാഹിതർക്ക് വിവാഹം നടക്കാം.
ധനു (Sagittarius): ബുധാദിത്യയോഗം ധനു രാശിക്കാർക്ക് വിജയം നൽകും. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. നിങ്ങളുടെ പ്രവൃത്തിയെ ആളുകൾ അഭിനന്ദിക്കും. നിങ്ങൾ ആസൂത്രണം ചെയ്യുന്ന പദ്ധതികൾ വിജയിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)