Saree Cancer: ഇന്ത്യയില്‍ പതിവായി സാരിയുടുക്കുന്ന സ്ത്രീകളില്‍ ക്യാന്‍സര്‍! ഞെട്ടിക്കുന്ന കണ്ടെത്തൽ

ഇന്ത്യൻ സംസ്കാരത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും പ്രതീകമാണ് സാരി. സ്ത്രീകൾ ഏതുതരം വസ്ത്രങ്ങൾ ധരിച്ചാലും സാരിയുടെ ഭംഗി ഒന്നു വേറെ തന്നെയാണ്. ഇന്ത്യയിൽ പതിവായി സാരിയുടുക്കുന്നവരും പ്രത്യേക ചടങ്ങുകളിൽ മാത്രം സാരിയുടുക്കുന്നവരുമുണ്ട്. 

 

Saree cancer details: ഇന്നത്തെ ആധുനിക സമൂഹത്തിൽ പലതരം ട്രെൻഡി വസ്ത്രങ്ങളുണ്ടെങ്കിലും സാരിയെ ഇന്ത്യയിലെ സ്ത്രീകൾ മറക്കാറില്ല. എന്നാൽ പതിവായി സാരി ഉടുക്കുന്നവരിൽ ക്യാൻസർ ബാധിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മുംബൈയിലെ ആർഎൻ കൂപ്പർ പോലുള്ള ആശുപത്രികളിൽ നടത്തിയ ഗവേഷണങ്ങളിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്.

1 /7

മുംബൈയിലെ ആർഎൻ കൂപ്പർ പോലുള്ള ആശുപത്രികളിൽ നടത്തിയ ഗവേഷണങ്ങളിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്.  

2 /7

സാരി ധരിക്കുന്നത് മെഡിക്കൽ ഭാഷയിൽ സ്ക്വാമസ് സെൽ കാർസിനോമയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നാണ് പഠനങ്ങളിൽ കണ്ടെത്തിയത്. ഈ ക്യാൻസറിനെ സാരി ക്യാൻസർ എന്നാണ് വിളിക്കുന്നത്.   

3 /7

സാരി ക്യാൻസർ ക്യാൻസർ ഇന്ത്യയിലെ സ്ത്രീകൾക്കിടയിൽ അതിവേഗം പടരുകയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്ത് സാരി ക്യാൻസർ കേസുകൾ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.     

4 /7

ഇന്ത്യൻ ഗ്രാമങ്ങളിലെ സ്ത്രീകൾ വർഷത്തിൽ 365 ദിവസവും സാരിയാണ് ധരിക്കാറുള്ളതെന്ന് എ സി പി എം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ക്യാൻസർ രോ​ഗ വിദഗ്ധൻ ഡോ.സുദീപ് പറഞ്ഞു. സ്ഥിരമായി സ്ത്രീകൾ അരയിൽ ഒരിടത്ത് തന്നെയാണ് സാരി ഉടുക്കാറുള്ളത്. തൽഫലമായി, അവിടെ അടയാളങ്ങൾ രൂപം കൊള്ളുന്നു.   

5 /7

സാരിക്കുള്ളിൽ കോട്ടൺ നൂലുകൾ കൊണ്ട് നെയ്ത പാവാടകളാണ് ഇവർ ധരിക്കാറുള്ളത്. ഇവ മുറുകെ കെട്ടുന്നത് അരക്കെട്ടിൽ ഘർഷണം ഉണ്ടാക്കുകയും ചർമ്മത്തിന്റെ നിറം മാറ്റുകയും ചെയ്യും. ഒടുവിൽ അവ കറുത്ത പാടുകളായി മാറുകയും ക്യാൻസറിലേക്ക് നയിക്കുകയും ചെയ്യുമെന്നാണ് ഡോ.സുദീപ് വെളിപ്പെടുത്തിയിരിക്കുന്നത്.  

6 /7

ചൂടുള്ള കാലാവസ്ഥയിൽ ജീവിക്കുന്ന സ്ത്രീകൾക്ക് ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്ന് വിവിധ പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ബീഹാർ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ത്രീകൾക്കിടയിൽ ക്യാൻസർ രോഗം അതിവേഗം പടരുകയാണ്.   

7 /7

അടുത്തിടെ, ഒരു 68കാരിക്ക് ക്യാൻസർ വന്നതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞതെന്ന് ഡോക്ടർമാർ പറഞ്ഞു. കശ്മീരി കാൻഗ്രി വസ്ത്രങ്ങൾക്കൊപ്പം ഇറുകിയ ജീൻസ് ധരിക്കുന്നതും ക്യാൻസർ വരാനുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ്.

You May Like

Sponsored by Taboola