Surya Grahan 2022: ദീപാവലിക്ക് ശേഷമുള്ള സൂര്യഗ്രഹണം: ബമ്പർ നേട്ടങ്ങൾ ലഭിക്കുന്ന രാശികൾ ഇവയാണ്

ഒക്ടോബർ 25നാണ് ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം സംഭവിക്കുക. തുലാം രാശിയിലാണ് ഗ്രഹണം സംഭവിക്കുന്നത്. സൂര്യനെ കൂടാതെ ശുക്രൻ, കേതു, ചന്ദ്രൻ എന്നീ ഗ്രഹങ്ങളും ഗ്രഹണസമയത്ത് തുലാം രാശിയിലാണ്. അതിനാൽ ഈ സൂര്യഗ്രഹണം ചതുർ​ഗ്രഹി യോഗത്തിന് രൂപം നൽകും. നാല് രാശിക്കാർക്ക് ഈ യോ​ഗം വലിയ ​ഗുണം ചെയ്യും. ഏതൊക്കെ ഭാഗ്യരാശിക്കാർക്ക് ഈ സൂര്യഗ്രഹണം ഗുണം ചെയ്യുമെന്ന് അറിയാം.

 

1 /4

കർക്കടകം: സൂര്യഗ്രഹണം കർക്കടക രാശിക്കാർക്ക് ഭാഗ്യം നൽകും. എല്ലാ ജോലികളിലും ഭാ​ഗ്യം നിങ്ങളെ പിന്തുണയ്ക്കും. ബിസിനസിൽ പുരോഗതിയുണ്ടാകും. സ്ഥാനക്കയറ്റം, ശമ്പള വർധനവ്, പുതിയ ജോലി എന്നിവയ്ക്ക് സാധ്യതയുണ്ട്. പണമൊഴുക്ക് അനുകൂലമായിരിക്കും. ഭൂമിയും വസ്തുവും വാങ്ങാനുള്ള പദ്ധതി പൂർത്തീകരിക്കും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും.  

2 /4

ചിങ്ങം: ഈ സൂര്യഗ്രഹണ വേളയിൽ ചിങ്ങം രാശിക്കാർക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹം ഉണ്ടാകും. പണമൊഴുക്ക് വർധിക്കും. ഏറെ നാളായി മുടങ്ങിക്കിടന്ന പണം തിരികെ ലഭിക്കും. വരുമാനം ഉയരും. ഉദ്യോഗാർത്ഥികൾക്ക് പ്രമോഷനും വേതന വർധനവുമൊക്കെയായി അവരുടെ കഠിനാധ്വാനത്തിന് ആനുപാതികമായ പ്രതിഫലം ലഭിക്കും. ബുദ്ധിമുട്ടുള്ള കാര്യങ്ങളിൽ പോലും നിങ്ങൾ വിജയിക്കും.  

3 /4

ധനു: ദീപാവലിക്ക് ശേഷമുള്ള സൂര്യഗ്രഹണം ധനു രാശിക്കാർക്ക് കൂടുതൽ പണം നൽകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങളുടെ വ്യക്തിത്വത്തിലും നല്ല മാറ്റമുണ്ടാകാം. നിങ്ങളുടെ അഭിപ്രായം ശരിയായ രീതിയിൽ പ്രകടിപ്പിക്കും. മറ്റുള്ളവർക്ക് വഴികാട്ടുന്ന രീതിയിൽ നിങ്ങൾ പെരുമാറും. തൊഴിലിലും ജോലിസ്ഥലത്തും നിങ്ങൾക്ക് പുരോഗതി ലഭിക്കും. പുരോഗതിക്കുള്ള പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്തുക. ആരോഗ്യം മെച്ചപ്പെടും.  

4 /4

മീനം: മീനം രാശിക്കാർക്ക് സൂര്യഗ്രഹണം നല്ല ഫലങ്ങൾ നൽകും. പണമൊഴുക്ക് അനുകൂലമായിരിക്കും. എങ്കിലും ശത്രുക്കളെ സൂക്ഷിക്കുക. വ്യക്തമായ പ്ലാനിം​ഗോട് കൂടി ചെയ്ത് മുന്നോട്ട് പോയാൽ എല്ലാ കാര്യത്തിലും വിജയിക്കും. ക്ഷമയോടെയിരുന്നാൽ ധാരാളം നേട്ടങ്ങൾ ലഭിക്കും. ഇത് നിങ്ങൾക്ക് പുരോഗതിയിലേക്ക് പുതിയ വഴികൾ തുറക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)

You May Like

Sponsored by Taboola