പേരക്കയിൽ പോഷകങ്ങൾ, ആൻറി ഓക്സിഡൻറുകൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇവയിൽ ഉയർന്ന അളവിൽ നാരുകളും അടങ്ങിയിട്ടുണ്ട്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്തുന്നതിന് പേരക്ക മികച്ചതാണെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു.
ഹൃദയത്തിൻറെ ആരോഗ്യം മികച്ചതാക്കുന്നതിന ് സഹായിക്കുന്ന ആൻറി ഹൈപ്പർ ടെൻസിവ് ഗുണങ്ങൾ പേരക്കയ്ക്കുണ്ട്. കൊളസ്ട്രോളിൻറെ അളവും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കുന്നതിനാൽ ഇത് ഹൃദയാരോഗ്യത്തിന് മികച്ചതാണ്.
പേരക്കയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് മികച്ചതാണ്. ഓറഞ്ചിനേക്കാൾ കൂടുതൽ വിറ്റാമിൻ സി പേരക്കയിൽ അടങ്ങിയിരിക്കുന്നു.
പേരക്കയുടെ ഇലകളിൽ കാൻസറിനെ പ്രതിരോധിക്കുന്ന ബയോ ആക്ടീവ് സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു.
ഉയർന്ന അളവിൽ ഫൈബറും കലോറി കുറവും ഉള്ളതിനാൽ ദഹനം മികച്ചതാക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും പേരക്ക മികച്ചതാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)