കറികളിലെ സ്ഥിരം സാന്നിധ്യമാണ് കറിവേപ്പില. ഇത് ഭൂരിഭാഗം ആളുകളും കഴിക്കാറില്ല. എന്നാൽ, കറിവേപ്പിലയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന കാര്യം പലർക്കും അറിയില്ല.
Health Benefits of Curry Leaves: ആരോഗ്യം നിലനിർത്താൻ ദിവസവും 7-8 കറിവേപ്പില വെറും വയറ്റിൽ കഴിക്കണം. കറിവേപ്പില കഴിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
വെറും വയറ്റിൽ കറിവേപ്പില കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളിനെ അലിയിച്ച് കളയുന്നു. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നത് തടയും.
കറിവേപ്പിലയിൽ ആൻ്റിഓക്‌സിഡൻ്റുകൾ, ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ മുടി വളർച്ചയ്ക്ക് നല്ലതാണ്. നര, കഷണ്ടി തുടങ്ങിയ പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണിത്.
കറിവേപ്പിലയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ കണ്ണിൻ്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിലെ ബീറ്റാ കരോട്ടിൻ തിമിരവും മറ്റ് നേത്ര പ്രശ്നങ്ങളും തടയുന്നു.
പ്രമേഹരോഗികൾ എന്നും രാവിലെ വെറും വയറ്റിൽ കറിവേപ്പില കഴിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കപ്പെടുന്നു.
കറിവേപ്പിലയിൽ ആൻ്റി ഓക്‌സിഡൻ്റുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിൽ അടിഞ്ഞുകൂടിയ വിഷാംശങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. ഇത് കൊഴുപ്പ് അലിയിച്ച് പൊണ്ണത്തടി ഉണ്ടാകുന്നത് തടയും. ശരീരം ഉത്തേജിപ്പിക്കപ്പെടുകയും ഭാരം കുറയുകയും ചെയ്യും.
കറിവേപ്പിലയിലെ ആൻ്റിഓക്‌സിഡൻ്റുകൾ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്നു. ഇത് പ്രായമാകുന്നത് തടയുന്നു. കറിവേപ്പില ചുളിവുകളും മറ്റ് ചർമ്മ പ്രശ്നങ്ങളും തടയുന്നു.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല.