DRDO: വെറും 45 ദിവസം കൊണ്ട് 7 നില കെട്ടിടം പണിതീര്‍ത്ത് ഡിആർഡിഒ..!!

വെറും 45 ദിവസം കൊണ്ട്  7  നില കെട്ടിടം പണിത് റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരിയ്ക്കുകയാണ്  ഡി.ആര്‍.ഡി.ഒ ( DRDO - Defence Research and Development Organisation). 

വെറും 45 ദിവസം കൊണ്ട്  7  നില കെട്ടിടം പണിത് റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരിയ്ക്കുകയാണ്  ഡി.ആര്‍.ഡി.ഒ ( DRDO - Defence Research and Development Organisation). 

 

1 /5

  DRDO ബെംഗളൂരുവിലെ എയറോനോട്ടിക്കൽ ഡെവലപ്‌മെന്‍റ്  എസ്റ്റാബ്ലിഷ്‌മെന്‍റ്  - എഡിഇയിലാണ് ഈ ബഹുനില കെട്ടിടം നിര്‍മ്മിച്ചിരിയ്ക്കുന്നത്. 

2 /5

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്  ഈ കെട്ടിടം വ്യാഴാഴ്ച രാജ്യത്തിന് സമര്‍പ്പിച്ചു.  ഫിഫ്ത്ത് ജനറേഷന്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ് പ്രോഗ്രാമിന് വേണ്ടിയാണ്  ഈ കെട്ടിടം DRDO നിര്‍മ്മിച്ചത്. 

3 /5

DRDO തദ്ദേശീയമായി വികസിപ്പിച്ച ഹൈബ്രിഡ് ടെക്‌നോളജി ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഏഴ് നിലകളുള്ള ഈ കെട്ടിട സമുച്ചയം മൊത്തം 1.3 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് നിലകൊള്ളുന്നത്. 

4 /5

കഴിഞ്ഞ വര്‍ഷം നവംബര്‍ 22 നാണ് കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം നടത്തിയത്. ഫെബ്രുവരി 1 ന് പണി ആരംഭിച്ചു.  45 ദിവസം കൊണ്ട്  7  നില കെട്ടിടം പണി പൂര്‍ത്തിയായി.   

5 /5

ഒരു 7 നില കെട്ടിടം 45 ദിവസം കൊണ്ട് പൂര്‍ണമായും പണി തീര്‍ത്തത് രാജ്യത്തെ കെട്ടിടനിര്‍മ്മാണ മേഖലയില്‍ പുതു ചരിത്രമാണെന്ന് DRDO പറഞ്ഞു.

You May Like

Sponsored by Taboola