Budh Gochar 2023 in singh: ഗ്രഹങ്ങളുടെ രാജകുമാരൻ ബുധൻ ചിങ്ങ രാശിയിലേക്ക് സംക്രമിക്കാൻ പോകുകയാണ്. സമ്പത്ത്, ബുദ്ധി, ബിസിനസ്സ്, യുക്തി, ആശയവിനിമയം എന്നിവയുടെ ദാതാവായ ബുധന്റെ രാശിമാറ്റം എല്ലാ രാശിക്കാരുടെ ജീവിതത്തിലും വലിയ സ്വാധീനം ചെലുത്തും.
Budh Rashi Parivartan 2023 in Singh: ജ്യോതിഷത്തിൽ, ബുധൻ ഗ്രഹത്തെ ധനം, ബിസിനസ്സ്, ബുദ്ധി, യുക്തി, സംഭാഷണം, സംസാരം എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്. ജാതകത്തിൽ ശുഭഗ്രഹമായി ബുധൻ നിൽക്കുന്ന രാശിക്കാർ വളരെ ബുദ്ധിശാലികളും സംഭാഷണത്തിൽ കഴിവുള്ളവരും യുക്തിയിൽ പ്രാവീണ്യമുള്ളവരുമാണ്.
ബിസിനസിൽ വളരെയധികം മുന്നേറുകയും സ്വന്തമായി ഒരു വലിയ സാമ്രാജ്യം കെട്ടിപ്പടുക്കുകയും ചെയ്യുന്നു. മറുവശത്ത് ബുധൻ ദുർബലനാണെങ്കിൽ അവർക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. ബുധൻ സംക്രമിക്കുമ്പോഴെല്ലാം എല്ലാ രാശിക്കാരുടെയും തൊഴിൽ, സാമ്പത്തിക സ്ഥിതി, ബുദ്ധി, സംസാരം എന്നിവയിൽ വലിയ സ്വാധീനം ചെലുത്തും. 2023 ജൂലൈ 25 ന് ബുധൻ സംക്രമിച്ച് ചിങ്ങം രാശിയിൽ പ്രവേശിക്കും. ചിങ്ങം രാശിയിൽ ബുധന്റെ പ്രവേശനം ചില രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ കൊണ്ടുവരും.
മിഥുനം (Gemini): ചിങ്ങം രാശിയിലെ ബുധന്റെ സംക്രമണം മിഥുന രാശിക്കാർക്ക് ലക്ഷ്യപ്രാപ്തിയിൽ വിജയം നൽകും. ഏത് ജോലിയാണ് ഇവർ ഏറ്റെടുത്തത് അത് പൂർത്തിയാക്കാൻ കഴിയും. ജീവിതത്തിൽ ഒരുപാട് നല്ല മാറ്റങ്ങൾ ഉണ്ടാകും. വസ്തു-കാർ എന്നിവ വാങ്ങാൻ യോഗം. പുതിയ ജോലി എന്ന സ്വപ്നം സഫലമാകും. ബിസിനസിൽ വിജയം ഉണ്ടാകും. ശത്രുക്കളെ പരാജയപ്പെടുത്തും. നിക്ഷേപത്തിൽ നിന്നും ലാഭം ഉണ്ടാക്കും.
ചിങ്ങം (Leo): ബുധൻ രാശിമാറി ചിങ്ങം രാശിയിൽ പ്രവേശിക്കും. ഇതിലൂടെ ഈ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. ഈ ആളുകളുടെ ഏത് വലിയ ആഗ്രഹവും നിറവേറ്റാനാകും. നിങ്ങളുടെ സ്വാധീനം വർദ്ധിക്കും. ചില പ്രധാനപ്പെട്ട ജോലികൾ ചെയ്യുന്നതിൽ നിങ്ങൾ വിജയിക്കും. ധനനേട്ടം ഉണ്ടാകും. ഈ സമയം ബിസിനസുകാർക്ക് പ്രത്യേകിച്ച് പ്രയോജനകരമായിരിക്കും.
തുലാം (Libra): തുലാ രാശിയുടെ അധിപൻ ശുക്രനും ബുധൻ സൗഹൃദ ഗ്രഹവുമാണ്. അതിനാൽ ഈ രാശിക്കാർക്ക് ബുധ സംക്രമം ശുഭകരമായിരിക്കും. ദീർഘനാളായി കാത്തിരുന്ന ഏത് ജോലിയും കുടുംബാംഗങ്ങളുടെ സഹായത്തോടെ പൂർത്തിയാക്കാൻ കഴിയും. വിദേശ ജോലി എന്ന സ്വപ്നം സഫലമാകും. ആഗ്രഹിച്ച സ്ഥാനവും പണവും ലഭിക്കുന്നതിൽ വളരെയധികം സന്തോഷിക്കും. പുതിയ ബിസിനസ് തുടങ്ങാം. ഈ സമയം നിങ്ങളുടെ കഠിനാധ്വാനത്തിന്റെ മുഴുവൻ ഫലം നൽകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)