Bone Health: എല്ലുകളുടെ ആരോഗ്യത്തിന് ശീലമാക്കാം ഈ സൂപ്പർ ഫുഡുകൾ

എല്ലുകളുടെ ആരോഗ്യത്തിനായ് ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം.

ആരോഗ്യമുള്ള ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണശീലം പ്രധാനമാണ്. പ്രത്യേകിച്ച് എല്ലുകളുടെ ആരോഗ്യത്തിന് കാത്സ്യവും വിറ്റാമിന്‍ ഡി-യും വളരെ ആവശ്യമാണ്. എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്ന ചില സൂപ്പർ ഫുഡുകളെ പരിചയപ്പെട്ടാലോ....

1 /6

മഗ്‌നീഷ്യത്തിന്റെ നല്ലൊരു ഉറവിടമാണ് വാഴപ്പഴം . എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ഏറെ ഗുണകരമാണ്.

2 /6

നട്‌സില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ മഗ്‌നീഷ്യം, ഫോസ്ഫറസ് എന്നിവയും ഇതിലുണ്ട്. കാത്സ്യം ആഗിരണം ചെയ്യാന്‍ മഗ്‌നീഷ്യം എല്ലുകളെ  സഹായിക്കുന്നു.

3 /6

കാത്സ്യം ധാരാളമായി അടങ്ങിയിട്ടുള്ള ചീര എല്ലുകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. നാരുകളാല്‍ സമ്പുഷ്ടമായ ഈ ഇലക്കറികളില്‍ വിറ്റാമിന്‍ എ, ഇരുമ്പ് എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്. 

4 /6

പാല്‍, തൈര്, ചീസ് തുടങ്ങിയ ഉല്‍പ്പന്നങ്ങളില്‍ കാൽസ്യം ധാരാളമായി കാണപ്പെടുന്നു. ഇവ എല്ലുകളുടെ ശക്തിയ്ക്കും ഘടനയ്ക്കും ഏറ്റവും പ്രധാനപ്പെട്ട വിറ്റാമിനാണ്.  

5 /6

ധാരാളം മത്സ്യം കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. പ്രത്യേകിച്ച് സാല്‍മണ്‍ ഫിഷില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ ഡിയും ഒമേഗ 3 ഫാറ്റി ആസിഡും ഇവയിലുണ്ട്. 

6 /6

പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. മാത്രമല്ല വിറ്റാമിന്‍ ഡിയും മുട്ടയില്‍ ധാരാളമുണ്ട്. അതിനാല്‍ മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola