Migraine: മൈഗ്രേയ്ൻ ആണോ? ഒഴിവാക്കാം ഈ ഭക്ഷണങ്ങൾ

മൈഗ്രേയ്ൻ പ്രശ്നം ഉള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങളിതാ...

മൈഗ്രേയ്ൻ ഇന്ന് നിരവധി പേരെ അലട്ടുന്ന പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ട് മൈഗ്രേയ്ൻ ഉണ്ടാകാം. എന്നാൽ മൈഗ്രേയ്ൻ പ്രശ്നമുള്ളവർ ഭ​ക്ഷണത്തിലും ശ്ര​​ദ്ധ പുലർത്തേണ്ടതുണ്ട്. മൈഗ്രേയ്ൻ ഉള്ളവർ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളിതാ...

1 /6

ചായ. കാപ്പി തുടങ്ങിയ കഫീൻ അടങ്ങിയ പാനീയങ്ങൾ തലവേദന ഉണ്ടാക്കും. 

2 /6

ചോക്ലേറ്റിൽ കഫീൻ, ബീറ്റാ-ഫെനൈലെതൈലാമൈൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലവേദനയ്ക്ക് കാരണമാകും.  

3 /6

അച്ചാറിൽ ടൈറാമിൻ, ഉപ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മൈഗ്രേനുകൾക്ക് കാരണമാകും.   

4 /6

മൈഗ്രെയ്ൻ പ്രശ്നമുള്ളവർ കൃത്രിമ മധുരം ഉപയോഗിക്കുന്നത് പൂർണമായി ഒഴിവാക്കുക.    

5 /6

ചുവന്ന മുളക്, മസാലകൾ എന്നിവ സ്വാദിഷ്ടമായ ഭക്ഷണങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്. എന്നാൽ എരിവുള്ള ഭക്ഷണങ്ങളുടെ അമിതോപയോഗം തലവേദനയ്ക്ക് ഇടയാകും.  

6 /6

പലപ്പോഴും തലവേദന വര്‍ധിപ്പിക്കുന്ന ഒന്നാണ് ചീസ്. അതുകൊണ്ട് തന്നെ ചീസിന്റെ അമിതോപയോഗം ഒഴിവാക്കാം. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola