Heart Disease: ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ ഈ ഭ​ക്ഷണങ്ങൾ കഴിക്കൂ!

ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നാണ് ഹൃദയം. ആളുകൾക്കിടയിലെ ഉദാസീനമായ ജീവിതശൈലി മൂലം ഹൃദയസംബന്ധമായ നിരവധി രോ​ഗകളാണ് പിടിപെടുന്നത്. 

 

ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ ആരോ​ഗ്യകരമായ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഹൃദ്രോ​ഗ സാധ്യതകൾ കുറയ്ക്കാൻ സെലീനിയം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്. 

 

1 /6

മഷ്റൂം - മഷ്റൂമിൽ ധാരാളമടങ്ങിയിരിക്കുന്ന സെലീനിയം എല്ലുകളുടെ ആരോ​ഗ്യത്തിനും രോ​ഗപ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു. 100 ​ഗ്രാം മഷ്റൂമിൽ 12 മൈക്രോ​ഗ്രാം സെലീനിയം അടങ്ങിയിരിക്കുന്നു.   

2 /6

ചീര - ഒരു കപ്പ് ചീരയിൽ 11 മൈക്രോ​ഗ്രാം സെലീനിയം അടങ്ങിയിട്ടുണ്ട്. അതോടൊപ്പം ചീരയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും ഫോളിക്ക് ആസിഡും ശരീരത്തിന് ഏറ്റവും ആവശ്യമുള്ളവയാണ്.   

3 /6

മത്തി - മത്തിയിൽ 40 മുതൽ 65 ​മൈക്രോ​ഗ്രാം വരെ സെലീനിയം അടങ്ങിയിട്ടുണ്ട്. ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്തുന്നതിന് മത്തി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇതിന് പുറമേ മത്തിയിൽ ഒമേ​ഗ ഫാറ്റ്, വിറ്റാമിൻ ബി-12, കാൽസ്യം എന്നിവയും ധാരാളമടങ്ങിയിട്ടുണ്ട്.   

4 /6

സൂര്യകാന്തി വിത്ത് - ഒരു കാൽ കപ്പ് സൂര്യകാന്തി വിത്തിൽ 19 മൈക്രോ​ഗ്രാം സെലീനിയം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് സൂര്യകാന്തി വിത്തുകൾ ഒരു മികച്ച സ്നാക്ക് ആയിട്ട് ഉപയോ​ഗിക്കാവുന്നതാണ്.   

5 /6

ബ്രസീൽ നട്സ് - സെലീനിയത്തിൻ്റെ മികച്ച ഉറവിടമാണ് ബ്രസീൽ നട്സ്. 6-8 ബ്രസീൽ നട്സിൽ 544 മൈക്രോ​ഗ്രാം സെലീനിയം അടങ്ങിയിട്ടുണ്ട്. എന്നാൽ‍ സെലീനിയം ടോക്സിറ്റി തടയാൻ ബ്രസീൽ നട്സ് ഒരുപാട് കഴിക്കുന്നത് ഒഴിവാക്കുക.   

6 /6

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)  

You May Like

Sponsored by Taboola