1993ൽ ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് 'ജെന്റിൽമാൻ'. സംവിധായകൻ ശങ്കറിന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്.
Gentleman 2 Pooja: 20 വർഷത്തിന് ശേഷം ജെന്റിൽമാന്റെ രണ്ടാം ഭാഗം അണിയറിൽ ഒരുങ്ങുകയാണ്.
ജെന്റിൽമാൻ 2ന്റെ ഔദ്യോഗിക ലോഞ്ചിംഗ് ചെന്നൈയിലെ രാജാ മുത്തയ്യ ഹാളിൽ നടന്നു.
ചടങ്ങിൽ ഓസ്കർ ജേതാവായ സംഗീത സംവിധായകൻ എം.എം കീരവാണിയെ ആദരിച്ചു.
ജെന്റിൽമാൻ 2-ൽ നടൻ ചേതൻ ചീനുവിനൊപ്പം നയൻതാര ചക്രവർത്തി, പ്രിയ ലാൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
'ജെന്റിൽമാൻ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം താൻ നിർമ്മിക്കുമെന്ന് പ്രശസ്ത ചലച്ചിത്ര നിർമ്മാതാവായ കെ.ടി കുഞ്ഞുമോൻ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലേക്ക് ജെന്റിൽമാൻ 2 മൊഴിമാറ്റം ചെയ്യും.
ബാഹുബലി, ആർആർആർ തുടങ്ങിയ വമ്പൻ ചിത്രങ്ങൾക്ക് സംഗീതം ഒരുക്കിയ കീരവാണി തന്നെയാണ് അഞ്ച് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുന്ന ജെന്റിൽമാൻ 2ന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
വൈകാതെ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.