Surya Gochar 2023: സൂര്യൻ മിഥുന രാശിയിലേക്ക്; ഈ 5 രാശിക്കാർ സമ്പന്നരാകും!

Sun Transit 2023: ജൂൺ 15ന് സൂര്യൻ മിഥുന രാശിയിൽ പ്രവേശിക്കും. 5 രാശിക്കാർക്ക് ഇത് വളരെയധികം ​ഗുണം ചെയ്യും. ഒരു വർഷത്തിന് ശേഷമാണ് സൂര്യൻ മിഥുന രാശിയിൽ പ്രവേശിക്കുന്നത്. 

 

Surya Gochar 2023: സൂര്യൻ നിലവിൽ ഇടവം രാശിയിലാണ് സഞ്ചരിക്കുന്നത്. ജൂൺ 15 വൈകിട്ട് 6.07ന് മിഥുന രാശിയിൽ പ്രവേശിക്കും. ജൂലൈ 16 വരെ സൂര്യൻ ഈ രാശിയിൽ തുടരും. പിന്നീട് കർക്കടക രാശിയിൽ പ്രവേശിക്കും. മിഥുനം രാശിയിലെ സൂര്യൻ ഏതൊക്കെ രാശികൾക്ക് നല്ല ഫലങ്ങൾ നൽകുമെന്ന് നോക്കാം. 

 

1 /5

മിഥുനം: ജ്യോതിഷ പ്രകാരം സൂര്യ സംക്രമണം മിഥുന രാശിക്കാർക്ക് സാമ്പത്തികമായി ​ഗുണം ചെയ്യും. ഈ സമയത്ത് ആലോചിച്ച് എടുക്കുന്ന തീരുമാനങ്ങൾ ഗുണം ചെയ്യും. പൂർവ്വിക സ്വത്തുമായി ബന്ധപ്പെട്ട് സഹോദരങ്ങൾക്കിടയിൽ തർക്കങ്ങൾ ഉണ്ടാകാം. ഈ സമയത്ത് രാഷ്ട്രീയ രംഗത്തുള്ളവരും ജാഗ്രത പാലിക്കണം. ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ നൽകുക.   

2 /5

കർക്കടകം: മിഥുന രാശിയിൽ സൂര്യന്റെ സംക്രമണം കർക്കടക രാശിക്ക് അനുകൂലമാണ്. ജോലി കൃത്യമായി പൂർത്തിയാക്കാൻ കഴിയും. സമൂഹത്തിൽ ബഹുമാനമുണ്ടാകും. ഈ സമയത്ത് കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ സംഭവിക്കാം. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. പ്രണയകാര്യങ്ങളിൽ പരാജയം സംഭവിക്കാം. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.  

3 /5

കന്നി: കന്നി രാശിക്കാർക്ക് ഈ സമയത്ത് വിദേശത്തേക്ക് പോകാൻ അവസരമുണ്ടാകും. വിദേശത്ത് പഠിക്കാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഈ സമയം അനുയോജ്യമാണ്. ഈ സമയത്ത് ജോലിയിൽ അശ്രദ്ധ കാണിക്കരുത്. മുതിർന്ന ഉദ്യോഗസ്ഥരുമായി നല്ല ബന്ധമുണ്ടാക്കുക. ബിസിനസ്സിൽ നല്ല ലാഭം നേടാൻ കഴിയും.  

4 /5

തുലാം: സൂര്യഭഗവാന്റെ സംക്രമം മൂലം തുലാം രാശിക്കാർക്ക് സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടേണ്ടിവരും. ഈ സമയത്ത് മനസ്സിൽ അസ്വസ്ഥത അനുഭവപ്പെടുന്നു. നിക്ഷേപം നടത്തുന്നത് ശ്രദ്ധിച്ച് വേണം.  

5 /5

മീനം: ഈ സമയത്ത് മീനം രാശിക്കാർക്ക് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം. മീനരാശിക്കാർക്ക് ജോലിസ്ഥലത്ത് ആനുകൂല്യങ്ങൾ ലഭിക്കും. പണവുമായി ബന്ധപ്പെട്ടുള്ള ഇടപാടുകളിൽ ശ്രദ്ധിക്കുക. ഈ ഘട്ടത്തിൽ ചെലവ് നിയന്ത്രിക്കേണ്ടത് ആവശ്യമാണ്.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola