Govind Padmasoorya | ഗോവിന്ദ് പത്മസൂര്യയുടെയും ഗോപികയുടെയും വിവാഹവും അതിനുശേഷമുള്ള ഓരോ വിശേഷവും ട്രെന്‍ഡിങ് ആകാറുണ്ട്
'ഗോപുര' യെന്ന് പേരിട്ട വീട്ടിലെ ആദ്യ ക്രിസ്തുമസ് ആഘോഷമാക്കുകയാണ് ഇപ്പോൾ ജിപിയും ഗോപികയും. ഇരുവർക്കുമൊപ്പം തങ്ങളുടെ കുടുംബവും ആദ്യ ക്രിസ്തുമസ് ആഘോഷിക്കാൻ ഗോപുരയിൽ എത്തിയിട്ടുണ്ട്.
ആരാധകരേറെയുള്ള താരങ്ങളാണ് ജി.പി എന്ന പേരില്‍ അറിയപ്പെടുന്ന ഗോവിന്ദ് പത്മസൂര്യയും ഭാര്യയും നടിയുമായ ഗോപിക അനിലും
ഇരുവരുടെയും വിവാഹവും അതിനുശേഷമുള്ള ഓരോ വിശേഷവും ട്രെന്‍ഡിങ് ആകാറുണ്ട്. പതിവായി യൂട്യൂബ് വീഡിയോകള്‍ പങ്കുവയ്ക്കാറില്ലെങ്കിലും വിശേഷങ്ങളെല്ലാം ആരാധകരെ ഇവര്‍ അറിയിക്കാറുണ്ട്.
ജിപിയും ഗോപികയും പുതിയ വീട് വാങ്ങിയ സന്തോഷം ആരാധകരെ ഇരുവരും അറിയിച്ചിരുന്നു.
കൊച്ചി മറൈൻഡ്രൈവിൽ ഒരു ആഡംബര ഫ്ലാറ്റാണ് ഇവര്‍ സ്വന്തമാക്കിയിരിക്കുന്നത്. ശോഭ മറീന വൺ എന്ന ഫ്ലാറ്റ് സമുച്ചയത്തിലെ 27ാം നിലയിലാണ് പുതിയ ഫ്ലാറ്റ്.
‘ഗോപുര’ എന്നാണ് പുതിയ ഫ്ലാറ്റിന് ദമ്പതികള്‍ പേരിട്ടിരിക്കുന്നത്. ഗോവിന്ദ്, ഗോപിക എന്നീ പേരുകൾ കൂട്ടിച്ചേർത്താണ് വീടിന് പേരിട്ടത് എന്ന് ഇരുവരും പറയുന്നു.
തിരുവോണ ദിനത്തിലായിരുന്നു പാലുകാച്ചൽ ചടങ്ങ് നടത്തിയത്. ഇപ്പോൾ 'ഗോപുര' യെന്ന് പേരിട്ട വീട്ടിലെ ആദ്യ ക്രിസ്തുമസ് ആഘോഷമാക്കുകയാണ് ഇപ്പോൾ ജിപിയും ഗോപികയും.
ഇരുവർക്കുമൊപ്പം തങ്ങളുടെ കുടുംബവും ആദ്യ ക്രിസ്തുമസ് ആഘോഷിക്കാൻ ഗോപുരയിൽ എത്തിയിട്ടുണ്ട്. ഇരുകുടുബവും ഒന്നായി ക്രിസ്തുമസ് ആഘോഷിക്കുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.