ജീവിതശൈലിയും ഭക്ഷണശീലങ്ങളിലുമുണ്ടായ മാറ്റം പലർക്കും അകാലനരയ്ക്ക് കാരണമാകുന്നുണ്ട്.
ബ്രോക്കോളിയിൽ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ് അകാല നര തടയാൻ സഹായിക്കുന്നു.
കറിവേപ്പിലയിൽ ഫോളിക് ആസിഡും ഇരുമ്പും ധാരാളം അടങ്ങിയിട്ടുണ്ട്. മുടിക്ക് കറുപ്പ് നിറം ലഭിക്കാൻ സഹായിക്കും.
പച്ച ഇലക്കറികൾ ഫോളിക് ആസിഡിന്റെ സമ്പന്നമായ ഉറവിടമാണ്. ചീര, മല്ലിയില, ഉലുവയില എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അകാലനരയെ ചെറുക്കും.
ശരീരത്തിൽ ഇരുമ്പിന്റെ അഭാവം മൂലം ചെറുപ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നു. ഇതിനായി കൂൺ, ഉരുളക്കിഴങ്ങ്, വാൽനട്ട് മുതലായവ ഭക്ഷണത്തിൽ ചേർക്കുക.
സിങ്ക്, അയോഡിൻ, വിറ്റാമിൻ ബി 12 തുടങ്ങിയ പ്രധാന പോഷകങ്ങളാൽ സമ്പന്നമായ ബ്ലൂബെറി കഴിക്കുന്നത് മുടി കറുത്തതാകാൻ സഹായിക്കും.