ക്ലോക്ക്, കണ്ണാടി തുടങ്ങിയ വസ്തുക്കൾ ശരിയായ ദിശയിൽ സൂക്ഷിച്ചില്ലെങ്കിൽ വീട്ടിൽ വാസ്തു ദോഷം ഉണ്ടാകും. ഇത് വീട്ടിൽ നെഗറ്റീവ് എനർജിയും സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടാകുന്നതിന് കാരണമാകും.
വീട്ടിൽ ക്ലോക്ക്, കണ്ണാടി എന്നിവ സ്ഥാപിക്കുന്നതിന് വാസ്തു ശാസ്ത്രത്തിൽ കൃത്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
വീട്ടിൽ ക്ലോക്ക്, കണ്ണാടി മുതലായ വസ്തുക്കൾ വാസ്തു ശാസ്ത്ര പ്രകാരം, കൃത്യമായല്ല വച്ചിരിക്കുന്നതെങ്കിൽ ഇത് വാസ്തുദോഷത്തിന് കാരണമാകും.
വാസ്തു ശാസ്ത്ര പ്രകാരം വീട്ടിൽ കണ്ണാടി വയ്ക്കുന്നത് കിഴക്കോ വടക്കോ ദിശയ്ക്ക് അഭിമുഖമായി വേണം വയ്ക്കാൻ. കുബേരൻ വടക്ക് ദിശയിലാണ് വസിക്കുന്നത്. ഈ ദിശയിൽ കണ്ണാടി സ്ഥാപിച്ചാൽ വീട്ടിൽ സമാധാനം ഉണ്ടാകും. സമ്പത്ത് വർധിക്കും.
വാസ്തു ശാസ്ത്രം അനുസരിച്ച് ക്ലോക്ക് വടക്കോ കിഴക്കോ ദിശയിൽ വേണം സ്ഥാപിക്കാൻ.
ദൈവങ്ങൾ കിഴക്ക് ദർശനമായി കുടികൊള്ളുന്നുവെന്നാണ് വിശ്വാസം.
അതിനാൽ ക്ലോക്ക് കിഴക്ക് ദിശയിൽ സ്ഥാപിക്കുന്നതാണ് ഉത്തമം. ഇത് വീട്ടിൽ പോസിറ്റീവ് എനർജിയുണ്ടാകാൻ സഹായിക്കുന്നു. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)