നിലവിൽ വ്യാഴവും രാഹുവും മേടരാശിയിലാണ്. ഏതെങ്കിലും രാശിയിൽ വ്യാഴവും രാഹുവും ഒരുമിച്ച് വരുമ്പോൾ അവിടെ ഗുരു ചണ്ഡൽയോഗം രൂപപ്പെടുന്നു. ഗുരു-രാഹു എന്നിവരുടെ ഈ അശുഭകരമായ സംയോജനം ചില രാശിക്കാർക്ക് നല്ലതല്ല.
നിലവിൽ വ്യാഴവും രാഹുവും മേടരാശിയിലാണ്. ഏതെങ്കിലും രാശിയിൽ വ്യാഴവും രാഹുവും ഒരുമിച്ച് വരുമ്പോൾ അവിടെ ഗുരു ചണ്ഡൽയോഗം രൂപപ്പെടുന്നു. ഗുരു-രാഹു എന്നിവരുടെ ഈ അശുഭകരമായ സംയോജനം ചില രാശിക്കാർക്ക് നല്ലതല്ല.
ഒക്ടോബർ 30-ന് രാഹുവിന്റെ രാശി മാറുന്നതിനാൽ വ്യാഴം-രാഹുക്കളുടെ ഈ അശുഭകരമായ സംയോഗം അവസാനിക്കും. ഇത് ചില രാശിക്കാർക്ക് ശുഭഫലങ്ങൾ നൽകുകയും ജീവിതത്തിൽ ഉണ്ടായിരിക്കുന്ന പ്രശ്നങ്ങളും മാറും.
മേടം - മേടം രാശിക്കാർക്ക് ഗുരു ചണ്ഡൽ യോഗം അവസാനിക്കുന്നത് വളരെ ശുഭകരമാണ്. ജീവിതത്തിൽ തുടരുന്ന ബുദ്ധിമുട്ടുകൾ ക്രമേണ നീങ്ങാൻ തുടങ്ങും. സമൂഹത്തെ സ്വാധീനിക്കാനും ആകർഷിക്കാനുമുള്ള കഴിവുണ്ടാകും. ആൾക്കൂട്ടത്തിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കുകയും നേതൃത്വത്തിലേക്ക് ചുവടുവെക്കുകയും ചെയ്യും. യാത്ര ചെയ്യാനും സാധ്യതയുണ്ട്.
ധനു - ധനു രാശിക്കാർക്ക് ഗുരു ചണ്ഡൽ യോഗത്തിന്റെ അവസാനം ശുഭകരമായി കണക്കാക്കപ്പെടുന്നു. കരിയറിൽ സൃഷ്ടിപരമായ കഴിവുകൾ ശക്തിപ്പെടുത്തും. ക്രിയാത്മക പ്രവർത്തനങ്ങളിൽ കൂടുതൽ താൽപര്യം ഉണ്ടാകും. ജോലിസ്ഥലത്ത് സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും പിന്തുണ ലഭിക്കും. സാമൂഹിക മേഖലയിലും ബഹുമാനവും അംഗീകാരവും നേടും.
തുലാം - ഈ രാശിക്കാർക്ക് നല്ല ദിവസങ്ങൾ ഒക്ടോബർ 30 മുതൽ ആരംഭിക്കും. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. കരിയറിൽ ഉണ്ടാക്കിയ പദ്ധതികൾ വിജയിക്കാൻ സാധ്യതയുണ്ട്. ജോലി ചെയ്യുന്ന ആളുകൾക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. നിങ്ങളുടെ ജോലി വിലമതിക്കപ്പെടും. ജോലിയിൽ നിങ്ങൾക്ക് ചില വലിയ ഉത്തരവാദിത്തങ്ങളും ലഭിച്ചേക്കാം. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ വിജയിക്കും. പുതിയ വരുമാന സ്രോതസ്സുകളും സൃഷ്ടിക്കപ്പെടും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)