മുടിയുടെ ആരോഗ്യം, വളർച്ച എന്നിവയിൽ ഭക്ഷണക്രമം വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ചില ഭക്ഷണങ്ങൾ കഴിക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകും.
വിറ്റാമിൻ എ ഒരു അവശ്യ പോഷകമാണ്. എന്നാൽ ഇത് വളരെ അധികമായാൽ മുടി കൊഴിച്ചിലിന് കാരണമാകും. വിറ്റാമിൻ എ സപ്ലിമെന്റുകൾ കഴിക്കുന്നുണ്ടെങ്കിൽ അവ അമിതമാകുന്നില്ലെന്ന് ഉറപ്പാക്കണം.
സംസ്കരിച്ച പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാര വർധിക്കാൻ കാരണമാകും. ഇത് രോമകൂപങ്ങൾ ചുരുങ്ങാനും മുടികൊഴിച്ചിലുണ്ടാകാനും കാരണമാകും.
ഉയർന്ന അളവിൽ മെർക്കുറി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകും. അയല, ട്യൂണ തുടങ്ങിയ മെർക്കുറി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം.
വറുത്ത ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് എണ്ണയുടെയും സെബത്തിന്റെയും പ്രവർത്തനം വർധിപ്പിക്കും. ഇത് മുടികൊഴിച്ചിലിലേക്ക് നയിക്കും.
അമിതമായ മദ്യപാനം ഇരുമ്പിന്റെയും സിങ്കിന്റെയും ശോഷണത്തിന് കാരണമാകും. ആരോഗ്യമുള്ള മുടിക്ക് ഇരുമ്പും സിങ്കും കൃത്യമായ അളവിൽ ഉണ്ടാകേണ്ടത് പ്രധാനമാണ്.