Hanuman Jayanti Puja Vidhi and Hanuman Mantra: ജീവിതത്തിൽ കഷ്ടതകളും വിഷമതകളും അനുഭവിക്കുന്നവർക്ക് എന്നും തുണയാണ് ഹനുമാൻ. തന്നെ ഹൃദയം കൊണ്ട് ആരാധിക്കുന്നവരേയും വിശ്വസിക്കുന്നവരേയും ഹനുമാൻ ഒരിക്കലും കൈവിടാറില്ല. അതിനാല് തന്നെ ജീവിതത്തിലെ ഉന്നമനത്തിനും സർവ്വൈശ്വര്യങ്ങളും ഭവിക്കുന്നതിനായി ഹനുമാൻ സ്വാമിയെ പൂജിക്കുന്നത് വളരെ നല്ലതാണെന്നാണ് വിശ്വാസം.
ഈ വർഷത്തെ ഹനുമാൻ ജയന്തി ദിനം ഏപ്രിൽ 23 നാണ് ആഘോഷിക്കുന്നത്. ചൈത്രമാസത്തിലെ ശുക്ലപക്ഷത്തിലെ പൗർണ്ണമി നാളിലാണ് ഹനുമാൻ ജയന്തി ആഘോഷിക്കുന്നത്. ഹനുമത് ജയന്തി, ഹനുമാൻ ജന്മോത്സവ്, ആഞ്ജനേയ ജയന്തി, ബജ്രംഗബലി ജയന്തി എന്നീ പേരുകളിലും അറിയപ്പെടുന്നു.
ഇന്നേ ദിവസം ഹനുമാൻ സ്വാമിയുടെ ബാലരൂപത്തെ ആരാധിക്കുന്നതിലൂടെ സ്വാമി ജീവിതത്തിൽ ഐശ്വര്യം വർഷിക്കും എന്നാണ് വിശ്വാസം. ഈ വർഷം ഏപ്രിൽ 23 ബുധനാഴ്ച്ച രാവിലെ 3. 25ന് ആരംഭിച്ച് ഏപ്രിൽ 24 5. 18ന് ഹനുമാൻ ജയന്തി അവസാനിക്കും.
എന്നാൽ ഹനുമാന്റെ ബാലരൂപം ആരാധിക്കുന്നതിനും പൂജിക്കുന്നതിനും ചില നിയമങ്ങൾ ഉണ്ട്. അതുപോലെ തന്നെ ഹനുമാൻ ജയന്തി ദിനത്തിൽ ഇനി പറയുന്ന മന്ത്രങ്ങൾ കൂടി ജപിച്ചാൽ ഇരട്ടിഫലം ലഭിക്കുമെന്നാണ് വിശ്വാസം.
ഹനുമാൻ ജയന്തി ദിനത്തിൽ അതിരാവിലെ എഴുന്നേറ്റ് സ്നാനം ചെയ്യുക. ശേഷം നല്ല വൃത്തിയുളള വസ്ത്രം ധരിക്കുക. ശേഷം നിങ്ങൾക്കരികിലുള്ള ഏതെങ്കിലും ഹനുമാൻ ക്ഷേത്രത്തിൽ എത്തി ഭഗവാനെ വണങ്ങുക.
ശേഷം വീട്ടിൽ പൂജാമുറിയിൽ എത്തുക. ബാലഹനുമാന്റെ വിഗ്രഹം ഒരു പീടത്തിൽ സ്ഥാപിക്കുക. അദ്ദേഹത്തിന് പ്രിയമുള്ള വസ്തുക്കൾ പൂജയിൽ അദ്ദേഹത്തിന് നിവേദ്യമായി നൽകണം. അതിൽ കുങ്കുമം, വട, ലഡ്ഡു, നെയ്യ് എന്നിവ നിർബന്ധമായും ഉൾപ്പെടുത്തുക. പൂമാല ഹനുമാൻ സ്വാമിയെ അണിയിക്കുക. തുളസി, റോസാപ്പൂ, മുല്ലപ്പൂ തുടങ്ങിയ പൂക്കളാണെങ്കിൽ ഉത്തമം.
വിളക്കുകൾ കത്തിക്കുക, ചന്ദനത്തിരിയും കത്തിച്ചു വെക്കുക. ആരതി ഉഴിയുക. അതിനൊപ്പം സുന്ദരകാണ്ഡവും ഹനുമാൻ ചാലിസയും ഭക്തിയോടേയും വിശ്വാസത്തോടേയും ചൊല്ലുക. പൂജാ വേളയിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചെങ്കിൽ അതിന് പൂജാ ശേഷം ക്ഷമ ചോദിക്കാനായി മറക്കരുത്. കൂടാതെ ചുവടെ നൽകിയിരിക്കുന്ന മന്ത്രവും ഭക്തിയോടേയും വിശ്വാസത്തോടേയും ജപിക്കുക.
1.ഓം ഹൂൻ ഹനുമത്യേ ഫട്. 2.ഓം പവൻ നന്ദനായ സ്വാഹാ. 3. ഓം ഹൻ ഹനുമതേ രുദ്രതകായ ഹും ഫട്. 4. ഓം നമോ ഹനുമതേ രുദ്രാവതാരായ വിശ്വരൂപായ അമിത് വിക്രമായ് 5. പ്രപത്പരാക്രമായ മഹാബലേ സൂര്യാ കോടിസമ്പ്രാഭയ് രാമദൂതായ സ്വാഹാ 6. ഓം നമോ ഹനുമതേ രുദ്രാവതാരായ സർവശത്രുസഹൻരണായ 7. സർവരോഗായ സർവവശീകരണായ രാമദൂതായ സ്വാഹാ । 8. ഓം നമോ ഹനുമതേ രുദ്രാവതാരായ വജ്രദേഹായ വജ്രംഖായ വജ്രസുഖായ 9. വജ്രാരോംനേ വജ്രനേത്രായ വജ്രദന്തായ വജ്രകാരായ വജ്രഭക്തായ രാംദൂതായ സ്വാഹാ ।