സംഭവ കഥകളെ ആസ്പദമാക്കി റാം അരുൺ കാസ്ട്രോ രചനയും സംവിധാനവും നിർവഹിച്ച 'ഹർക്കാരാ' ഒടിടിയിലെത്തി.
ഒടിടി പ്ലാറ്റ്ഫോമുകളായ ആമസോൺ പ്രൈമിലും, ആഹായിലുമാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
ഇന്ത്യയിലെ ആദ്യത്തെ തപാൽകാരനിലൂടെ രണ്ടു കാലഘട്ടങ്ങളുടെ കഥയാണ് പറയുന്നത്.
1880- കളിലും 2000 ആണ്ടുകളിലുമായി നൂറ്റാണ്ടുകളുടെ ഇടവേളയിൽ നടന്ന സംഭവങ്ങളുടെ ദൃഷ്യാവിഷ്ക്കാരമാണ് ഹർകാര.
കാളി വെങ്കട്ട്, റാം അരുൺ കാസ്ട്രോ, ഗൗതമി ചൗധരി, ജയ പ്രകാക്ഷ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
ഫിലിപ്.ആർ.സുന്ദർ, ലോകേഷ് ഇളങ്കോവൻ എന്നിവരാണ് ഛായാഗ്രഹണം.
റാം ഷങ്കർ, സ്റ്റണ്ട് റൺ രവി എന്നിവരാണ് ഹർകാരാ അണിയറ സാങ്കേതിക വിദഗ്ധർ.