നെല്ലിക്ക നിരവധി ഔഷധ ഗുണങ്ങളാൽ സമ്പന്നമാണ്. നെല്ലിക്കയിൽ ധാതുക്കളും വിറ്റാമിനുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു.
വെറും വയറ്റിൽ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
വെറും വയറ്റിൽ നെല്ലിക്ക ജ്യൂസ് കുടിക്കുന്നതിലൂടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നു.
കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിൽ നെല്ലിക്ക വളരെ മികച്ചതാണ്.
രാവിലെ വെറുംവയറ്റിൽ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ദിവസം മുഴുവൻ ശരീരത്തിന് ആവശ്യമായ പോഷണവും ഊർജവും നൽകുന്നു.
വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള നെല്ലിക്ക ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.