ഡ്രാഗൺ ഫ്രൂട്ടിലെ ആൻറി ഓക്സിഡൻറുകൾ ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.
ഡ്രാഗൺ ഫ്രൂട്ട് ഒരു ഉഷ്ണമേഖലാ ഫലമാണ്. ഇതിന് നിരവധി പോഷക ഗുണങ്ങളുണ്ട്.
ഇവയിൽ കലോറി കുറവാണ്. അവശ്യ വിറ്റാമിനുകളും ധാതുക്കളും നാരുകളും കൊണ്ട് സമ്പുഷ്ടമാണിവ.
ഡ്രാഗൺ ഫ്രൂട്ടിലെ ആൻറി ഓക്സിഡൻറുകൾ ഹൃദ്രോഗം, കാൻസർ, പ്രമേഹം, സന്ധിവാതം തുടങ്ങിയ രോഗാവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.
ഡ്രാഗൺ ഫ്രൂട്ട് നാരുകളുടെ സമ്പുഷ്ടമായ ഉറവിടമാണ്. ഇത് ദഹനം മികച്ചതാക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
പോഷകങ്ങൾ, നാരുകൾ, പ്രീബയോട്ടിക് ഗുണങ്ങൾ, പ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഗുണങ്ങൾ എന്നിവയാൽ സമ്പന്നമാണ് ഡ്രാഗൺ ഫ്രൂട്ട്സ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)