ചില പച്ചക്കറികൾ വേവിക്കുന്നത് അവയിലെ പോഷകങ്ങൾ ഇല്ലാതാകുന്നതിന് കാരണമാകും. ചില പച്ചക്കറികൾ പച്ചയ്ക്ക് കഴിക്കുന്നത് കൂടുതൽ ഗുണം നൽകും. എന്നാൽ, പച്ചയ്ക്ക് കഴിക്കുന്ന പച്ചക്കറികൾ രാസവളപ്രയോഗം നടത്താതെ ജൈവികമായി ഉത്പാദിപ്പിച്ചവയാണെന്ന് ഉറപ്പ് വരുത്തണം.
പയറുവർഗങ്ങൾ മുളപ്പിച്ച് കഴിക്കുന്നത് കൂടുതൽ ആരോഗ്യ ഗുണം നേടിത്തരും. മുളപ്പിച്ച പയറുവർഗങ്ങളിൽ പോഷകമൂല്യം കൂടുതലുണ്ട്. ഇവ വേവിക്കാതെ കഴിക്കുന്നതാണ് കൂടുതൽ ഗുണം നൽകുന്നത്.
ഉള്ളി പച്ചയ്ക്ക് കഴിക്കുന്നത് ബിപി നിയന്ത്രിച്ച് നിർത്താൻ സഹായിക്കും. സാലഡിനൊപ്പം വേവിക്കാതെ ചേർത്ത് ഉള്ളി ഭക്ഷണത്തിന്റെ ഭാഗമാക്കാം.
സാലഡിൽ ഉൾപ്പെടുത്തിയോ സൂപ്പ് ആയോ കഴിച്ചാൽ കൂടുതൽ ഗുണം ലഭിക്കുന്ന ഒന്നാണ് ബ്രോക്ക്ളി. വൈറ്റമിൻ സി, കാത്സ്യം, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമാണ് ബ്രോക്ക്ളി.
ധാരാളം ആരോഗ്യഗുണങ്ങൾ ഉള്ള പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ജ്യൂസ് ആയോ സാലഡിനൊപ്പമോ ബീറ്റ്റൂട്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ, ആന്റി ഓക്സിഡന്റുകൾ എന്നിവ ഭാരം കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും നല്ലതാണ്. വേവിക്കാതെ കഴിക്കുമ്പോൾ ഇവ കൂടുതലായി ശരീരത്തിന് ലഭിക്കും.