ചില പച്ചക്കറികൾ വേവിക്കുന്നത് അവയിലെ പോഷകങ്ങൾ ഇല്ലാതാകുന്നതിന് കാരണമാകും. ചില പച്ചക്കറികൾ പച്ചയ്ക്ക് കഴിക്കുന്നത് കൂടുതൽ ഗുണം നൽകും. എന്നാൽ, പച്ചയ്ക്ക് കഴിക്കുന്ന പച്ചക്കറികൾ രാസവളപ്രയോഗം നടത്താതെ ജൈവികമായി ഉത്പാദിപ്പിച്ചവയാണെന്ന് ഉറപ്പ് വരുത്തണം.
പച്ചക്കറികൾ ആരോഗ്യത്തിന് ഉത്തമമാണെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ, ധാന്യങ്ങൾ, പഴങ്ങൾ, പരിപ്പ് എന്നിവ കൂടുതൽ കഴിക്കുന്ന ചെറുപ്പക്കാർക്ക് 13 വർഷം കൂടുതൽ ആയുസ് കിട്ടുന്നുവെന്ന് PLOS മെഡിസിനിൽ നടത്തിയ ഒരു പഠനം പറയുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.