Healthy Diet: ചില ആളുകള്‍ക്ക് വളരെ വേഗം ക്ഷീണം അല്ലെങ്കില്‍ ഊര്‍ജ്ജക്കുറവ് അനുഭവപ്പെടാറുണ്ട്... ഭക്ഷണം സമയത്തിന് കഴിച്ചിട്ടുപോലും ഉന്മേഷം തോന്നുന്നില്ല എങ്കില്‍ അതിന്‍റെ കാരണം മറ്റൊന്നാണ്. നിങ്ങള്‍ കഴിയ്ക്കുന്ന ഭക്ഷണം പോഷക സമ്പന്നമല്ല എന്നതാണ് അതിന് കാരണം. ഈ സാഹചര്യത്തില്‍ നിങ്ങളുടെ ഭക്ഷണക്രമം മാറ്റുന്നതിലൂടെ, കൂടുതല്‍ fitness നേടിയെടുക്കാന്‍ സാധിക്കും.
വാഴപ്പഴം കഴിച്ചാല്‍ ക്ഷീണം മാറും വാഴപ്പഴം കഴിയ്ക്കുന്നതിലൂടെ ക്ഷീണം മാറുക മാത്രമല്ല, ഊർജം വര്‍ദ്ധിപ്പിക്കാനും സാധിക്കും. , പ്രഭാതഭക്ഷണത്തില്‍ ദിവസവും ഒരു വാഴപ്പഴം കഴിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ ആരോഗ്യവും വർദ്ധിക്കും.
Fitness നിലനിര്‍ത്താന്‍ നാരങ്ങ നാരങ്ങയില്‍ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. നാരങ്ങയുടെ ഉപയോഗം ഊര്‍ജ്ജം വര്‍ധിപ്പിക്കാന്‍ മാത്രമല്ല അണുബാധയെ ചെറുക്കാനും സഹായിക്കും, അതിനാൽ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ നാരങ്ങ തീർച്ചയായും ഉള്‍പ്പെടുത്തുക.
ഓറഞ്ച് കഴിക്കുന്നത് ഏറെ ഗുണം ചെയ്യും ഓറഞ്ചില്‍ വിറ്റാമിൻ സി ധരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ, ഫോസ്ഫറസും നാരുകളും ഓറഞ്ചില്‍ അടങ്ങിയിട്ടുണ്ട്. ഓറഞ്ച് കഴിക്കുന്നതുകൊണ്ട് ഊർജ്ജം വർദ്ധിപ്പിക്കാൻ മാത്രമല്ല, ക്ഷീണം അകറ്റാനും സഹായിക്കും.
ക്ഷീണം മാറ്റും പപ്പായ പപ്പായ കഴിയ്ക്കുന്നത് ഊർജം ലഭിക്കാന്‍ സഹായകമാണ്. ധാതുക്കളും ആന്‍റിഓക്‌സിഡന്‍റ് ഗുണങ്ങളും പപ്പായയ്ക്കുണ്ട്. പപ്പായ ദിവസവും കഴിയ്ക്കുന്നത് കാഴ്ചശക്തി വർദ്ധിപ്പിക്കാൻ മാത്രമല്ല, വയറിന് മികച്ചതാണ് എന്നും കണ്ടെത്തിയിട്ടുണ്ട്.
ദിവസവും ഒരു ആപ്പിൾ കഴിക്കുക ആപ്പിൾ, നാരുകൾ, പ്രകൃതിദത്ത പഞ്ചസാര, കാർബോഹൈഡ്രേറ്റ് എന്നിവയാല്‍ സമ്പന്നമാണ്. അപ്പിള്‍ കഴിയ്ക്കുന്നതുകൊണ്ട് ഊർജ്ജത്തിന്‍റെ അളവ് കൃത്യമായി നിലനിർത്താൻ കഴിയും. പതിവായി ആപ്പിൾ കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.