Healthy Foods: വേനൽക്കാലത്തെ ചൂടുള്ള കാലാവസ്ഥയ്ക്ക് അനുയോജ്യമായ ചില ഭക്ഷണങ്ങൾ ഇതാ.
ചെറുപയർ സാലഡ്: ഒലിവ് ഓയിൽ ചേർത്ത ചെറുപയർ സാലഡ് ആരോഗ്യകരമായ ഭക്ഷണമാണ്. ഇത് ഉച്ചഭക്ഷണമായോ ലഘുഭക്ഷണമായോ കഴിക്കാവുന്നതാണ്.
ആപ്പിൾ, പീനട്ട് ബട്ടർ റൊട്ടി: ചപ്പാത്തിയിൽ പീനട്ട് ബട്ടർ പുരട്ടി ആപ്പിൾ കഷ്ണങ്ങൾ ചേർത്ത് ആപ്പിൾ പീനട്ട് ബട്ടർ റൊട്ടി തയ്യാറാക്കാം. ഇതിൽ 250 കോലറിയും 15 ഗ്രാം കൊഴുപ്പും 30 ഗ്രാം കാർബോഹൈഡ്രേറ്റും എട്ട് ഗ്രാം പ്രോട്ടീനും അടങ്ങിയിരിക്കുന്നു.
കോൺ സാലഡ്: പീച്ച്, പ്ലം തുടങ്ങിയ പഴങ്ങളും ചോളവും ചേർത്താണ് കോൺ സാലഡ് തയ്യാറാക്കുന്നത്. ഇത് വേനൽക്കാലത്ത് മികച്ച ഭക്ഷണമാണ്. ഇത് കുടലിന്റെ ആരോഗ്യവും ദഹനവും മികച്ചതാക്കാൻ സഹായിക്കുന്നു.
മക്രോണി ബ്ലാക്ക് ബീൻ സാലഡ്: സസ്യാഹാരികൾക്ക് ഉച്ചഭക്ഷണത്തിന് അനുയോജ്യമായ വിഭവമാണ് മക്രോണി ബ്ലാക്ക് ബീൻസ് സാലഡ്. നിങ്ങൾക്ക് ഇഷ്ടമുള്ള പച്ചക്കറികൾ സാലഡിൽ ചേർക്കാം.
ട്യൂണ ഫിഷ് സാലഡ്: ട്യൂണ സെലറി സവാള എന്നിവ ചേർത്ത് ട്യൂണ ഫിഷ് സാലഡ് തയ്യാറാക്കാം. ഇത് കലോറി ഉപഭോഗം കുറയ്ക്കുകയും ദഹനം മികച്ചതാക്കുകയും ചെയ്യുന്നു. ഇത് ബ്രെഡ് സാൻഡ്വിച്ച് എന്നിവയ്ക്കൊപ്പം കഴിക്കാം.