Starkids first time celebrate Holi: ആഘോഷങ്ങള്‍ ജീവിതത്തില്‍ ആദ്യം ആഘോഷിക്കുന്നത് എന്നും ഒരു ഓര്‍മ്മയും പ്രാധാന്യമുള്ളതുമായ ഒന്നാണ്. അതേപോലെ ഈ വര്‍ഷം നിരവധി ബോളിവുഡ് താരങ്ങളുടെ കുട്ടികള്‍ ആദ്യമായി ഹോളി ആഘോഷിക്കും.
ഹോളി ഉത്സവം വരുന്നു, ആളുകൾ അതിന്റെ ആവേശത്തിലാണ്. രൺബീർ കപൂർ-ആലിയ ഭട്ട് മുതൽ സോനം കപൂർ-ആനന്ദ് അഹൂജ വരെ കഴിഞ്ഞ വർഷം വാർത്തകളിൽ നിറഞ്ഞു നിന്ന താര ജോഡികൾ നിരവധിയാണ്. ഈ താരങ്ങളുടെ കുട്ടികൾ ഈ വര്‍ഷം ആദ്യത്തെ ഹോളി ആഘോഷിക്കും...
Star Kids first Holi ഈ സ്റ്റാർകിഡുകൾ ഈ വർഷം ആദ്യമായി ഹോളി ആഘോഷിക്കും. രാഹാ കപൂർ മുതൽ ദേവി ബസു സിംഗ് ഗ്രോവർ വരെ, കഴിഞ്ഞ വർഷം മാർച്ചിന് ശേഷം 2022 ൽ ജനിച്ച നിരവധി സ്റ്റാർകിഡുകൾ ഉണ്ട്, ഇപ്പോൾ ഈ വർഷം അവരുടെ ആദ്യത്തെ ഹോളി ആഘോഷിക്കും.
രാഹാ കപൂർ (Raha Kapoor) രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും മകൾ രാഹാ കപൂർ ഈ വർഷം തന്റെ ആദ്യ ഹോളി ആഘോഷിക്കും. ഈ അവസരത്തിൽ രാഹായെ കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ലക്ഷ് സിംഗ് ലിംബാച്ചിയ (Laksh Singh Limbaachiya) കൊമേഡിയന്‍ ഭാരതി സിംഗിന്റെ മകൻ ഗോലയുടെയും (ലക്ഷ് സിംഗ് ലിംബാച്ചിയ) ആദ്യ ഹോളിയാണ് ഇത്.
വായു കപൂർ അഹൂജ (Vayu Kapoor Ahuja) അനിൽ കപൂറിന്റെ ചെറുമകനും സോനം-ആനന്ദിന്റെ മകനുമായ വായു കപൂർ അഹൂജയ്ക്കും ഈ വർഷത്തെ ആദ്യ ഹോളിയാണ്.
ദേവി ബസു സിംഗ് ഗ്രോവർ (Devi Basu Singh Grover) ബിപാഷ-കരൺ ദമ്പതികളുടെ മകൾ ദേവി ബസു സിംഗ് ഗ്രോവര്‍ ഇതാദ്യമായാണ് നിറങ്ങളുടെ ഈ ഉത്സവം തന്റെ മുന്നിൽ കാണുന്നതും അതിന്റെ ഭാഗമാകുന്നതും.