Today's Horoscope: ഇടവം രാശിക്ക് ദിവസം സമ്മിശ്രം, തുലാം രാശിക്കാർ ജാ​ഗ്രതയോടെയിരിക്കുക; അറിയാം സമ്പൂർണ രാശിഫലം

മേടം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. പല പ്രശ്നങ്ങൾക്കും ഇന്ന് പരിഹാരം കാണാനാകും. കുടുംബത്തിൽ നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിക്കും. നിങ്ങളുടെ ഉദ്യമങ്ങളിൽ സഹോദരങ്ങൾ പൂർണ പിന്തുണ നൽകും. വീട്ടിലെ അന്തരീക്ഷം നല്ലതായിരിക്കും. 

 

 

 

1 /13

മേടം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. പല പ്രശ്നങ്ങൾക്കും ഇന്ന് പരിഹാരം കാണാനാകും. കുടുംബത്തിൽ നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിക്കും. നിങ്ങളുടെ ഉദ്യമങ്ങളിൽ സഹോദരങ്ങൾ പൂർണ പിന്തുണ നൽകും. വീട്ടിലെ അന്തരീക്ഷം നല്ലതായിരിക്കും.   

2 /13

ഇടവം രാശിക്കാർക്ക് ദിവസം സമ്മിശ്രമായിരിക്കും. ജോലിയിൽ നിങ്ങൾക്ക് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം, എന്നാൽ അവ പരിഹരിക്കാൻ നിങ്ങളുടെ ബോസുമായി ചർച്ച ചെയ്യാം. വളരെക്കാലത്തിനു ശേഷം ഒരു പഴയ സുഹൃത്ത് നിങ്ങളെ സന്ദർശിക്കാനിടയുണ്ട്. രാഷ്ട്രീയത്തിൽ ഇടപെടുന്നവർ ജാഗ്രത പാലിക്കണം.  

3 /13

മിഥുനം രാശിക്കാർക്ക് ഇന്ന് ആരോഗ്യം അൽപം മോശമായേക്കാം. കടം കൊടുത്ത പണം തിരികെ ലഭിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. ഏറെ നാളായി നടന്നുകൊണ്ടിരുന്ന ഒരു ഇടപാടിന് അന്തിമരൂപമായേക്കും. പുരോഗതിയിലേക്കുള്ള നിങ്ങളുടെ പാതയിലെ തടസ്സങ്ങൾ നീങ്ങും.  

4 /13

കർക്കടക രാശിക്കാർ ഇന്ന് ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണ്. അപകടത്തിന് സാധ്യതയുള്ളതിനാൽ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക. അവിവാഹിതർക്ക് ജീവിത പങ്കാളിയെ കണ്ടെത്താനാകും. ജോലിസ്ഥലത്തെ പ്രവർത്തനത്തിന് നിങ്ങൾക്ക് അംഗീകാരം ലഭിക്കും. അനാവശ്യ ജോലികളിൽ ഏർപ്പെടുന്നത് ഒഴിവാക്കുക. അപരിചിതരെ അന്ധമായി വിശ്വസിക്കരുത്.  

5 /13

ചിങ്ങം രാശിക്കാർക്ക് ഇന്ന് നിലവിലുള്ള പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. ഒരു പുതിയ ജോലിയിൽ താൽപ്പര്യം വളർത്തിയെടുക്കാൻ കഴിയും. ചിന്തിക്കാതെ ഒരു കാര്യങ്ങളിലും ഇടപെടരുത്. വ്യക്തിപരമായ പ്രശ്‌നങ്ങൾ മറ്റൊരാളുമായി പങ്കുവെക്കുന്നത് നമ്മളെ അവരെ മുതലെടുക്കാൻ ഇടയാക്കിയേക്കാം. അതിനാൽ കുടുംബ പ്രശ്‌നങ്ങൾ വീട്ടുകാരുടെ ഉള്ളിൽ തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്. നിങ്ങൾ മതപരമായ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കപ്പെടും, കൂടാതെ നിങ്ങളുടെ സമ്പത്തിൻ്റെ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യാം.  

6 /13

കന്നി രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ഫലമുള്ള ദിവസമായിരിക്കും. പിതാവിൻ്റെ ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. നിക്ഷേപ പദ്ധതികൾ ഒഴിവാക്കുന്നതാണ് നല്ലത്. വിജയത്തിലേക്കുള്ള നിങ്ങളുടെ പാതയിലെ തടസ്സങ്ങൾ നീങ്ങും. വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിച്ചേക്കാം.   

7 /13

തുലാം രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ഫലങ്ങൾ ലഭിക്കും. മുടങ്ങിക്കിടന്നിരുന്ന ഒരു ജോലി പൂർത്തിയാക്കിയേക്കാം. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. ഒന്നിലധികം ജോലികൾ നിങ്ങൾക്ക് ചെയ്ത് തീർക്കാനുണ്ടെങ്കിൽ നിങ്ങളുടെ ഉത്കണ്ഠ വർദ്ധിക്കും. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാതിരിക്കുന്നതാണ് നല്ലത്, കാരണം ഇത് വലിയ പ്രശ്നങ്ങൾക്ക് കാരണമാകും. കുടുംബ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണം.  

8 /13

വൃശ്ചിക രാശിക്കാർക്ക് ഈ ദിവസം ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരിക്കും. ജോലിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. പങ്കാളിത്ത ബിസിനസ്സ് ആരംഭിക്കുന്നതിന് സമയം നല്ലതല്ല. നിങ്ങളുടെ ബഹുമാനവും പ്രശസ്തിയും വർദ്ധിക്കും.   

9 /13

ധനു രാശിക്കാർക്ക് വളരെ ഫലപ്രദമായ ദിവസമായിരിക്കും ഇന്ന്. പങ്കാളിത്ത ബിസിനസിന് ദിവസം അനുകൂലമല്ല. ആരോ​ഗ്യം ശ്രദ്ധിക്കുക.  

10 /13

മകരം രാശിക്കാർക്ക് ഇന്ന് ഒരു ശരാശരി ദിവസമായിരിക്കും. പഴയ സാമ്പത്തിക ഇടപാട് പ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കാം. വിദ്യാർത്ഥികൾക്ക് സമ്മർദ്ദം കുറയും.  

11 /13

കുംഭം രാശിക്കാർക്ക് സന്തോഷകരമായ ഒരു ദിവസം ആയിരിക്കും ഇന്ന്. മുടങ്ങിക്കിടക്കുന്ന പ്രോജക്റ്റ് പൂർത്തിയാക്കിയേക്കാം. ബിസിനസ്സിൽ നിങ്ങൾക്ക് ചെറിയ ലാഭം ലഭിക്കാൻ സാധ്യതയുണ്ട്. നിക്ഷേപങ്ങൾ നടത്തുമ്പോൾ ജാഗ്രത പാലിക്കുക.   

12 /13

മീനരാശിക്കാർക്ക് ഈ ദിവസം വെല്ലുവിളികൾ നിറഞ്ഞതായിരിക്കും.  ചില എതിരാളികൾ നിങ്ങൾക്കെതിരെ ഗൂഢാലോചന നടത്താൻ ശ്രമിച്ചേക്കാം, അതിനാൽ നിങ്ങളുടെ ജോലിസ്ഥലത്ത് ജാഗ്രത പാലിക്കുക.   

13 /13

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola