ക്യാപ്റ്റനെന്ന നിലയിൽ 12000 റൺസ് തികക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാണ് വിരാട് കോഹ്ലി ഇതോടെ മുൻ ആസ്ട്രേലിയ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിനും,ദക്ഷിണാഫ്രിക്കൻ ക്യപ്റ്റൻ ഗ്രെയിം സ്മിത്തിനുമൊപ്പമായി കോഹ്ലിയുടെ സ്ഥാനം
T20 യിൽ 3000 റൺസ് നേടുന്ന താരം കൂടിയാണ് കോഹ്ലി. 3001 റൺസാണ് അദ്ദേഹം കൂട്ടിചേത്തത് 87 മത്സരങ്ങളിൽ അദ്ദേഹം ഇതുവരെ പങ്കെടുത്തു കഴിഞ്ഞു.
T20 യിൽ ഏറ്റവുമധികം ഹാഫ് സെഞ്ചുറികൾ നേടുന്ന താരമാണ് കോഹ്ലി. 26 ഹാഫ് സെഞ്ചുറികളാണ് അദ്ദേഹം തൻറേ പേരിൽ ചേർത്തത്.
ആദ്യ T20 മത്സരത്തിലെ ഇംഗ്ലണ്ടിനോടേറ്റ തോൽവിക്ക് ശേഷം വളരെ എളപ്പത്തിലാണ് രണ്ടാമത്തെ മത്സരം ഇന്ത്യ പിടിച്ചെടുത്തത്. ചൊവ്വാഴ്ച വൈകുന്നേരം ഏഴിനാണ് മൂന്നാമത്തെ മത്സരം നടക്കുക. ജയത്തിൽ കുറഞ്ഞൊന്നും ഇന്ത്യ ഇനി നോക്കില്ല