Lakshmi Nakshathra: സാരിയിൽ തിളങ്ങി ലക്ഷ്മി നക്ഷത്ര, ചിത്രങ്ങൾ വൈറലാകുന്നു

Lakshmi Nakshathra: മലയാളി കുടുംബപ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടിയാണ് സ്റ്റാർ മാജിക്. ഈ പരിപാടിയുടെ അവതാരകയാണ് ലക്ഷ്മി നക്ഷത്ര എന്നറിയപ്പെടുന്ന ലക്ഷ്മി ഉണ്ണികൃഷ്ണൻ. ചിന്നു എന്നൊരു വിളിപ്പേരും കൂടി ലക്ഷ്മിക്കുണ്ട്.

1 /5

സാരിയിൽ തിളങ്ങി നിൽക്കുന്ന പുതിയ ഫോട്ടോഷൂട്ടാണ് താരം ഇപ്പോൾ പങ്ക് വെച്ചിരിക്കുന്നത്. സാരിയുടെ പവർ ഒരിക്കലും കുറച്ചുകാണരുത് എന്ന അടിക്കുറിപ്പോട് കൂടിയാണ് ലക്ഷ്‌മി ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്. ജിജോ ജോർജാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

2 /5

മാർക്കോണി മത്തായി എന്ന ചിത്രത്തിലും താരം ഒരു വേഷം അവതരിപ്പിച്ചിട്ടുണ്ട്. തന്റെ പുത്തൻ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ആരാധകർക്കായി പങ്കുവെക്കാറുള്ളത്.

3 /5

സ്കൂളിൽ പഠിക്കുന്ന കാലത്ത് സംഗീതം, മോണോആക്ട്, മറ്റു നിരവധി അഭിനയ രംഗങ്ങൾ എന്നിവയിലെല്ലാം താരം സമ്മാനങ്ങൾ വാരിക്കൂട്ടി. 

4 /5

നിരവധി സ്റ്റേജ് റിയാലിറ്റി ഷോകളിലും ഫിലിം അവാർഡുകളിലും ലക്ഷ്മി അവതാരകയായി എത്തി. 

5 /5

ഏഴാമത്തെ വയസ്സുമുതൽ സംഗീതം പഠിക്കുന്ന ഒരു വ്യക്തിയാണ് ലക്ഷ്മി. എന്നാൽ ലക്ഷ്മി സംഗീത ലോകത്തു നിന്നും റേഡിയോ ജോക്കിയായി 2007 മുതൽ ജോലി തുടങ്ങി. പിന്നീട് അവതാരകയായി മാറി ലക്ഷ്മി.

You May Like

Sponsored by Taboola