ദക്ഷിണേന്ത്യയിലെ വളരെ തിരക്കേറിയ നടിമാരിൽ ഒരാളാണ് കീർത്തി സുരേഷ്. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും വസ്ത്രധാരണം കൊണ്ടുമെല്ലാം സോഷ്യൽ മീഡിയയിൽ നിറസാന്നിദ്ധ്യമാണ് കീർത്തി.
നിർമ്മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളാണ് കീർത്തി സുരേഷ്. ബാലതാരമായാണ് കീർത്തി സുരേഷ് സിനിമയിലേക്ക് എത്തിയത്.
പൈലറ്റ്സ്, അച്ഛനെയാണ് എനിക്ക് ഇഷ്ടം തുടങ്ങിയ സിനിമകളിൽ കീർത്തി ചെറിയ വേഷങ്ങൾ ചെയ്തു.
ദിലീപ് നായകനായ കുബേരനിൽ കീർത്തി മുഴുനീള ചൈൽഡ് ആർട്ടിസ്റ്റായി വേഷമിട്ടു.
പതിനൊന്ന് വർഷത്തിന് ശേഷം ഗീതാഞ്ജലി എന്ന പ്രിയദർശൻ ചിത്രത്തിൽ നായികയായി അഭിനയിച്ചു.
സന്താനഗോപാലം, ഗൃഹനാഥൻ, കൃഷ്ണകൃപാസാഗരം തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലും കീർത്തി അഭിനയിച്ചിട്ടുണ്ട്.
ടൊവിനോ തോമസ് നായകനായ വാശി എന്ന ചിത്രത്തിലാണ് മലയാളത്തിൽ കീർത്തി അവസാനമായി അഭിനയിച്ചത്.
സിനിമാ തിരക്കുകൾക്കിടയിലും ഏറ്റവും പുതിയ ഫാഷൻ രീതികൾ പിന്തുടരാൻ കീർത്തി ശ്രദ്ധിക്കാറുണ്ട്.
സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുള്ള താരത്തിന്റെ ഒട്ടുമിക്ക ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.