ഫുട്ബോള്‍ പ്രേമികളുടെ ആരാധ്യ താരമാണ് ലയണൽ മെസി (Lionel Messi). ലോക ഫുട്ബോള്‍ പ്രേമികളെ ഞെട്ടിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം FC Barcelona, തങ്ങളുടെ പ്രിയതാരം ക്ലബ്ബിനൊപ്പം തുടരില്ലെന്നറിയിച്ചത്. സാമ്പത്തിക പ്രതിസന്ധിയും മറ്റ് സാങ്കേതിക കാരണങ്ങള്‍ കൊണ്ടും മെസി പുതിയ കരാറില്‍ ഒപ്പുവയ്ക്കില്ലെന്നായിരുന്നു ക്ലബ് അറിയിച്ചത്.
എന്നാല്‍, ഞായറാഴ്ച മെസിയെ സംബന്ധിച്ചിടത്തോളം ഏറെ വികാര നിര്‍ഭരമായ ദിവസമായിരുന്നു. വിട വാങ്ങൾ വാർത്തസമ്മേളനത്തിനെത്തിയ താരം മൈക്കിനു മുന്‍പില്‍ കണ്ണീരടക്കാൻ പാടുപെടുകയായിരുന്നു. തന്‍റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ നിമിഷമാണിതെന്നായിരുന്നു മെസി പ്രതികരിച്ചത്.
എന്നാല്‍, FC Barcelona യുമായുള്ള നീണ്ട 21 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് പടിയിറങ്ങുന്ന താരം പി എസ് ജിയ്ക്കൊപ്പം ബൂട്ടണിയും.
ഈ ചിത്രങ്ങളുടെ ശേഖരത്തിൽ, വർഷങ്ങളായി ബാഴ്‌സലോണ ഫുട്ബോൾ ക്ലബ്ബിൽ ലയണൽ മെസിയുടെ ചില റെക്കോർഡ് നേട്ടങ്ങൾ കാണാം
21 വര്‍ഷം മുമ്പ് പതിമൂന്നാം വയസില്‍ ബാഴ്‌സ അക്കാദമിയിലെത്തിയ മെസിയാണ് ബാഴ്‌സലോണയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ La Liga ഗോളുകൾ നേടിയ താരം. സ്പാനിഷ് ലീഗിൽ 474 ഗോളുകളാണ് മെസി ക്ലബ്ബിനൊപ്പം നേടിയത്.
സ്പാനിഷ് La Ligaയിൽ ബാഴ്‌സലോണയ്ക്കായി ഹാട്രിക്സ് - 36 - നേടിയ റെക്കോർഡ് ലയണൽ മെസിയുടെ പേരിലാണ്. ഒരു സീസണിൽ ബാഴ്‌സലോണയ്ക്കായി ഏറ്റവും കൂടുതൽ ഹാട്രിക്കുകൾ നേടിയതും മെസിയാണ്
21 വര്‍ഷം മുമ്പ് പതിമൂന്നാം വയസില്‍ ബാഴ്‌സലോണ അക്കാദമിയിലെത്തിയ മെസി, മറ്റൊരു ക്ലബിന് വേണ്ടിയും ഇതുവരെ ബൂട്ടണിഞ്ഞിട്ടില്ല. ഇക്കാലയളവില്‍ 10 സ്പാനിഷ് ലീഗും 4 ചാമ്പ്യന്‍സ് ട്രോഫിയുമടക്കം നിരവധി കിരീടങ്ങളാണ് മെസിയുടെ മികവില്‍ ബാഴ്‌സലോണ സ്വന്തമാക്കിയത്
ബാഴ്‌സലോണയ്ക്കായി ഒരു La Liga സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ റെക്കോർഡ് ലയണൽ മെയുടെ പേരിലാണ്.- 50. ബാഴ്‌സലോണയ്ക്കായി 50 നേരിട്ടുള്ള ഫ്രീ കിക്ക് ഗോളുകളും മെസി നേടിയിട്ടുണ്ട്.
ബാഴ്‌സലോണയ്ക്കായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതും ഏറ്റവുമധികം ഗോളടിച്ചതും മെസിയാണ്. 778 കളികളില്‍ നന്ന് 672 ഗോള്‍. ബാഴ്‌സലോണയുടെ കുപ്പായത്തില്‍ മാത്രം തിളങ്ങുന്നവെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് അടുത്തിടെ താരം കോപ്പ അമേരിക്ക കിരീടം നേടിയത്.