മലയാളികളുടെ പ്രിയ നടി ഭാവന (Bhavana) മൂന്നാം വിവാഹവാർഷികം (Wedding Anniversary) ആഘോഷിക്കുകയാണ്. സിനിമകളിലും സോഷ്യൽ മീഡിയയിലും ഭാവന ഏറെ സജീവമാണ്.
എന്നും, എന്നെന്നും നിന്നെ മാത്രമാണ് സ്വീകരിക്കുക എന്ന ക്യാപ്ഷനോടുകൂടി, ഭര്‍ത്താവ് നവീനിന്റെ കവിളത്ത് ചുംബിക്കുന്ന ചിത്രങ്ങളാണ് നടി ഭാവന പങ്കുവച്ചിരിയ്ക്കുന്നത്. ഇൻസ്റ്റഗ്രാമിലാണ് ഭാവന ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്
ഭാവന പങ്കുവച്ച സ്നേഹം തുളുമ്പുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ (Social Media) വൈറലാവുകയാണ്.
കന്നഡ ചലച്ചിത്ര നിർമ്മാതാവാണ് ഭാവനയുടെ ഭർത്താവ് നവീൻ. ഭാവനയും നവീനും തമ്മിൽ ഏകദേശം 9 വർഷത്തെ പരിചയമാണ്. എന്നാൽ തനിക്ക് നവീനിനെ തന്നത് 'റോമിയോ' എന്ന ചിത്രമാണെന്നാണ് ന്ന് ഭാവന പറയുന്നത്.
2012ൽ പുറത്തിറങ്ങിയ പി. സി. ശേഖർ സംവിധാനം ചെയ്ത കന്നഡ ചിത്രമായ 'റോമിയോ'യിൽ ഭാവനയും ഗണേഷുമായിരുന്നു നായികാനായകന്മാർ. നവീനും രമേശ് കുമാറും ചേർന്നായിരുന്നു നിർമ്മാണം
2017ൽ പുറത്തിറങ്ങിയ ഒരു വിശേഷപ്പെട്ട ബിരിയാണി കിസ്സ എന്ന ചിത്രവും ആദം ജോണും ആയിരുന്നു ഭാവന അഭിനയിച്ച അവസാന മലയാള ചിത്രങ്ങൾ. തമിഴിലും മലയാളത്തിലും ഒരേപോലെ സജീവമാണ് താരം
വിവാഹശേഷം മലയാള സിനിമയിൽ ഭാവന സജീവമല്ല എങ്കിലും താരം നല്ലൊരു തിരിച്ചുവരവ് നടത്തും എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ.